- Trending Now:
പല ആൾക്കാരും തങ്ങൾക്ക് ഭാഗ്യമില്ലെന്നും, ജീവിതത്തിൽ ഏറ്റവും മോശപ്പെട്ട ആളുകളാണെന്നും, ഇങ്ങനെ ജനിച്ചത് എന്തിനാണെന്ന്, എന്തുകൊണ്ട് ഇങ്ങനെയായി എന്നും ചിന്തിച്ച് ദുഃഖത്തോടെ ജീവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. എന്തുകൊണ്ടാണ് അവർ അങ്ങനെ ചിന്തിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവർക്ക് ഒരു സെൽഫ് ലവ് ഇല്ലാത്തതുകൊണ്ടോ ജീവിതത്തിൽ നൈരാശ്യം കൂടിയത് കൊണ്ടാണ്. സൂക്ഷ്മമായി പരിശോധിച്ചു കഴിഞ്ഞാൽ എല്ലാ ജീവജാലങ്ങൾക്കും സുഖവും സന്തോഷവും ദുഃഖവും ഒക്കെ സ്വാഭാവികമായ കാര്യങ്ങളാണ്. ചില ആളുകൾ ദുഃഖത്തിൽ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് ജീവിക്കുന്നവരാണ്. ചില ആളുകൾ ദുഃഖങ്ങളെ മറന്നുകൊണ്ട് സന്തോഷങ്ങൾ കണ്ടെത്തി അല്ലെങ്കിൽ സന്തോഷങ്ങൾ സ്വയം ഉണ്ടാക്കിക്കൊണ്ട് മുന്നോട്ട് പോകുന്നു. എങ്ങനെ ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്തി ദുഃഖങ്ങൾ മാറ്റി മുന്നോട്ടു പോകാം എന്നതിനെ കുറിച്ചാണ്ഇന്ന് പരിശോധിക്കുന്നത്.
സുരേഷ് എന്ന ഒരാൾ ഉണ്ടായിരുന്നു. വളരെ വിദ്യാഭ്യാസ സമ്പന്നനായ ഒരാളായിരുന്നു. അദ്ദേഹം ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്നു.അത് വളരെ സമർത്ഥമായി ചെയ്തുവരികയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ എന്തോ ഒരു വിഷമം ഉണ്ടായിരുന്നു. താൻ എന്തോ കറക്റ്റ് ആയി കാര്യങ്ങൾ ചെയ്യുന്നില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു. ഒരു ദിവസം അയാൾ ഇതിനെക്കുറിച്ച് ചിന്തിച്ചു എന്തുകൊണ്ടാണ് തനിക്ക് ഈ ജോലിയിൽ സന്തോഷം കിട്ടാത്തത് എന്ന്. ചെറിയ പ്രായത്തിൽ അദ്ദേഹം സാധനങ്ങൾ വിൽക്കുന്ന ജോലി ചെയ്തിരുന്നു. അദ്ദേഹം വിൽക്കുന്ന സാധനങ്ങൾ ആളുകൾ പെട്ടെന്ന് തന്നെ വാങ്ങിയിരുന്നു അത് അദ്ദേഹത്തിന് വളരെ സന്തോഷമുണ്ടാക്കിയിരുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് അദ്ദേഹം ഇതുപോലുള്ള മറ്റു ജോലികൾ ചെയ്യുന്നതിനെ കുറിച്ച് പഠിച്ചുകൊണ്ടിരുന്നു. ജോലിയോടൊപ്പം തന്നെ ഇതിനെക്കുറിച്ചും പഠനം നടത്തിയപ്പോൾ ബിസിനസ് ആശയം ഉണ്ടാവുകയും ആശയത്തെക്കുറിച്ച് വീണ്ടും പഠിച്ചുകൊണ്ട് സമർഥന്മാരായ ആളുകളിൽ നിന്നും ഉപദേശങ്ങൾ നേടിക്കൊണ്ടും ബിസിനസ് ചെയ്യാൻ വേണ്ടി ഇറങ്ങി. മൂന്നുനാലു വർഷത്തിനകം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ബിസിനസുകാരനായി മാറാൻ സുരേഷിന് സാധിച്ചു.
നിങ്ങൾ ചെയ്യേണ്ട ദൗത്യം യഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കാതെ അതിന് വിരുദ്ധമായി കാര്യങ്ങൾ ചെയ്യുമ്പോഴാണ് പലപ്പോഴും സ്വസ്ഥതകേട് ഉണ്ടാകുന്നത്. നിങ്ങൾ ചെയ്യുന്ന ജോലി എങ്ങനെ വളരെ ഭംഗിയായി ചെയ്യാമെന്നതിനെ കുറിച്ച് വ്യക്തമായ ഒരു ബോധം നിങ്ങൾക്കുണ്ടാകണം. അതില്ലാതെ വരുമ്പോഴാണ് നെഗറ്റീവായ കാര്യങ്ങൾ മാത്രം ആലോചിക്കുന്നത്.നിങ്ങളുടെ വിധിയെ പഴിക്കുന്നതിന് മുൻപായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആണോ എന്ന് നോക്കുക. നിങ്ങളുടെ ജോലിയോടൊപ്പം വേണം ഇതൊക്കെ കൊണ്ടുപോകാൻ. നിലവിലുള്ള വരുമാനമാർഗ്ഗം നശിപ്പിച്ചു കൊണ്ടല്ല ഇതൊക്കെ ചെയ്യേണ്ടത്. അതോടൊപ്പം തന്നെ നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നുള്ളതിനെ കുറിച്ചുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുക. ജീവിതത്തിൽ കിട്ടിയ സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക. കിട്ടാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് പകരം നിങ്ങൾക്കുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുക. പക്ഷേ നിങ്ങളുടെ ശരീരം തന്നെ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമാണ്. നിങ്ങൾക്ക് ഇടയിൽ ശാരീരിക വൈകല്യങ്ങൾ ഉള്ളവരും അസുഖം ബാധിച്ചവരുമായി ധാരാളം ആളുകൾ ഉണ്ടാകും. കണ്ണുകൾ ഇല്ലാതെ ജീവിക്കുന്നതും ശബ്ദം കേൾക്കാൻ കഴിയാതെ ജീവിക്കുന്നതും സംസാരിക്കാൻ കഴിയാതെ ജീവിക്കുന്നതുമായ നിരവധി ആളുകളുണ്ട്. നിങ്ങൾ പൂർണ്ണ ആരോഗ്യവാനാണെങ്കിൽ നിങ്ങൾ ദൈവത്തിനോട് കൃതജ്ഞതയാണ് പറയേണ്ടത്. നിങ്ങൾക്ക് എന്ത് ഉണ്ടോ അതിന് നന്ദിയുള്ളവരാവുക എന്നത് വളരെ പ്രധാനമാണ്.
നിങ്ങൾ പലപ്പോഴും ഫോക്കസ് ചെയ്യുക എന്തില്ല എന്ന കാര്യത്തെക്കുറിച്ച് ആയിരിക്കും. എന്തുണ്ട് എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾ അതിൽ ബോധവാന്മാരാവുകയും അതിൽ കൃതജ്ഞതയുള്ളവരായി മാറുകയും ചെയ്യും. ഇങ്ങനെ കൃതജ്ഞതയുള്ളവരാകുമ്പോൾ നിങ്ങളുടെ വിഷമങ്ങൾ നിങ്ങൾ അറിയാതെ തന്നെ പോകുന്നതായി മനസ്സിലാകും. ഇതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് നന്ദി പറയുന്നത് ശീലമാക്കുക. അത് നിങ്ങളുടെ ജീവിതത്തെ അർത്ഥ പൂർണ്ണമായ ജീവിതമാക്കുന്നു. നിങ്ങളുടെ കഴിവ് കണ്ടെത്താൻ നോക്കുക ആ കഴിവിനെ വികസിപ്പിക്കുക. പലയാളുകൾക്കും പല കഴിവുകളും ഉപയോഗിക്കാതെ തുരുമ്പെടുത്ത് പോയിട്ടുണ്ടാകും. പക്ഷേ അത് വീണ്ടും കണ്ടെത്തി അത് ഭംഗിയായി ചെയ്യുക. ഇതിനെ പ്രായപരിതിക്കൊന്നും വളരെ പ്രാധാന്യമില്ല. നിങ്ങൾക്കറിയായിരിക്കും ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്നറിയപ്പെടുന്ന ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ 69 മത്തെ വയസ്സിലാണ് തന്റെ പാഷൻ എന്താണെന്ന് കണ്ടെത്തിയത്. അത് അദ്ദേഹം വളരെ സമർത്ഥമായി ചെയ്തു.90 വയസ്സ് അടുപ്പിച്ച് മരിക്കുമ്പോൾ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥൻ ആയിരുന്നു. ഇതുപോലെ നിങ്ങളുടെ കഴിവുകൾ കണ്ടെത്തി അതിനുവേണ്ടി പരിശ്രമിക്കുക എന്നുള്ളതാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ദുഃഖങ്ങൾ മാറുകയും ചെയ്യും.ദു:ഖങ്ങൾ ജീവിതത്തിന്റെ ഒരു ഭാഗമാണ് അത് മനസ്സിലാക്കുക. മാറ്റാൻ കഴിയാത്ത ദുഃഖങ്ങൾ ഉണ്ട് അത് പ്രകൃതിയാൽ ഉണ്ടാകുന്ന കാര്യമാണ്. മാറ്റാൻ കഴിയുന്ന ദുഃഖങ്ങളെ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.