ഇന്ന് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഓവർ തിങ്കിംഗ് എന്ന് പറയുന്നത്. ഓവർ തിങ്കിംഗ് കാരണം മനുഷ്യർ ലക്ഷ്യങ്ങളും, കർത്തവ്യങ്ങളും എല്ലാം മറന്ന്, അനാവശ്യ ചിന്തകളുമായി അവരുടെ സമയം മുഴുവൻ പാഴാക്കുകയാണ്. കഴിഞ്ഞുപോയ ദുഃഖകരമായ സംഭവങ്ങളെയോ, അല്ലെങ്കിൽ നാളെ നടക്കാൻ പോകുന്നു എന്ന് വിചാരിക്കുന്ന സംഭവങ്ങളെയോ, നിങ്ങളെ ആരെങ്കിലും വിഷമിപ്പിക്കുമ്പോഴോ, നിങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത എന്തെങ്കിലും സംഭവങ്ങൾ നടക്കുമ്പോഴോ, അത് ചിന്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഓവർ തിങ്കിംഗ് എന്ന് പറയുന്നത്. ഓവർ തിങ്കിംഗ് നിങ്ങൾക്ക് എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
സമയം എല്ലാവർക്കും വിലപ്പെട്ടതാണെന്ന് അറിയാവുന്ന കാര്യമാണ്. സമയത്തെ നശിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനി ഓവർ തിങ്കിങ്ങാണ്. നിങ്ങളുടെ പ്രൊഡക്ടിവിറ്റി നഷ്ടപ്പെടുക,സെൽഫ് ലവ് കുറയുക, ദേഷ്യം ഉണ്ടാവുക, ശരിയല്ലാത്ത രീതിയിൽ പ്രവർത്തിക്കുക, ശരിയല്ലാത്ത രീതിയിൽ ജഡ്ജ്മെന്റ് നടത്തുക ഇതെല്ലാം ഓവർ തിങ്കിങ്ങിന്റെ കാരണങ്ങളാണ്. ഓവർ തിങ്കിംഗ് മാറ്റുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയെന്നു നോക്കാം.
- ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങൾ ഇന്നിൽ ജീവിക്കുക എന്നതാണ്. പഴയ കാര്യങ്ങൾ എന്ന് പറഞ്ഞാൽ അത് ഭൂതകാലത്തിൽ സംഭവിച്ചതാണ്, ഇനി നടക്കാൻ പോകുന്നത് ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഓർത്ത് ദുഃഖിച്ചിരിക്കുന്നതിന് പകരം പ്രസന്റിൽ ജീവിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മാറ്റങ്ങൾ സംഭവിക്കുക എന്നത് പ്രകൃതി നിയമമാണ്. ഒരു പ്രശ്നമുണ്ടായിക്കഴിഞ്ഞാൽ അതിൽ നിന്ന് പാഠങ്ങൾ പഠിക്കുക എന്നത് കഴിഞ്ഞ് ഈ പ്രശ്നങ്ങൾക്ക് വലിയ പ്രാധാന്യമില്ല. കഴിഞ്ഞുപോയത് കഴിഞ്ഞുപോയത് തന്നെയാണ്.
- രണ്ടാമത്തെ മാർഗ്ഗമാണ് എഴുതുക എന്നത്. ചിന്തകളെ നിരന്തരം എഴുതുന്ന ശീലം ഉണ്ടെങ്കിൽ ഓവർ തിങ്കിംഗ് തീർച്ചയായും മാറും. ഒരു പ്രശ്നമുണ്ടായാൽ അതിനെക്കുറിച്ച് ഒരു ലേഖനം പോലെ എഴുതാം. നാളെ സംഭവിക്കുമെന്ന് പേടിക്കുന്ന കാര്യം നെഗറ്റീവ് ആണെങ്കിൽ അതിനെക്കുറിച്ച് എഴുതാം, ഒരാൾ നിങ്ങളെ വേദനിപ്പിച്ചു, നിങ്ങൾക്ക് അയാളോട് ദേഷ്യം ഉണ്ടെങ്കിൽ ആ ദേഷ്യമുള്ള കാര്യം നിങ്ങൾക്ക് ഒരു പേപ്പറിൽ എഴുതാം.എഴുതിക്കഴിഞ്ഞ് ആ പേപ്പർ വലിച്ചു കീറി കളയുമ്പോൾ സ്വാഭാവികമായും അയാളോടുള്ള ദേഷ്യം നിങ്ങൾക്ക് കുറയാൻ സാധ്യതയുണ്ട്. അയാളെ കുറിച്ചുള്ള ചിന്തകൾ തന്നെ നിങ്ങൾക്ക് ഇല്ലാതാകുന്നു.
- മൂന്നാമത്തെ കാര്യം ഒരു വ്യക്തി കാരണമാണ് നിങ്ങൾക്ക് ഓവർ തിങ്കിംഗ് വരുന്നതെങ്കിൽ ആ വ്യക്തിക്ക് മാപ്പ് കൊടുക്കുക എന്ന പ്രക്രിയ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഓവർ തിങ്കിങ് തീർച്ചയായും മാറും. ഒരു വ്യക്തി നിങ്ങൾ വിചാരിക്കാത്ത കാര്യം ചെയ്യുമ്പോഴോ, നിങ്ങളെ വേദനിപ്പിക്കുമ്പോഴോ അത് അയാളുടെ അറിവ്കേടോ അയാളുടെ നിലവാരമില്ലായ്മയോ, അയാളുടെ അബദ്ധമോ ആണെന്ന് ചിന്തിക്കുക. അയാൾ ചെയ്യുന്ന പ്രവർത്തിയുടെ നെഗറ്റിവിറ്റി നിങ്ങളിൽ തങ്ങി നിർത്തേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആ വ്യക്തിക്ക് മാപ്പ് കൊടുക്കാനുള്ള മനശക്തി നിങ്ങൾ ഉണ്ടാക്കണം.
- രാത്രികാലങ്ങളിൽ നിങ്ങൾക്ക് ഓവർ തിങ്കിംഗ് കാരണം ഉറക്കമില്ലായ്മ ഉണ്ടാക്കുന്നുണ്ട്. അങ്ങനെയുള്ള സിറ്റുവേഷന് തൊട്ടുമുൻപായിട്ട് വിഷമങ്ങൾ രാത്രി എഴുതി വയ്ക്കുന്നതും, അവർക്ക് മാപ്പ് കൊടുക്കുന്നതും ഏറ്റവും ഉത്തമമായ കാര്യമാണ്. ഇങ്ങനെ ചെയ്യുന്ന സന്ദർഭങ്ങളിൽ രാത്രികാലങ്ങളിലെ ഉറക്കമില്ലായ്മ നിങ്ങൾക്ക് മാറ്റാൻ സാധിക്കും.
- പ്രശ്നങ്ങളെ അംഗീകരിക്കുക.ജീവിതത്തിൽ ഒരു ഇൻസിഡന്റ് ഉണ്ടാകുന്ന സമയത്ത് നെഗറ്റീവ് കാര്യങ്ങളാണെങ്കിൽ അത് നമ്മൾ ഉൾക്കൊള്ളേണ്ടിവരും. ഒരു അപകടം ആവാം ചിലപ്പോൾ അതൊരു മരണമാകാം ഇതെല്ലാം പ്രകൃതിയാൽ ഉണ്ടാകുന്ന കാര്യങ്ങളാണ് .അത് നിങ്ങൾക്ക് പരിഹരിക്കാൻ സാധ്യമല്ല. അതിനെ അംഗീകരിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അതിനെ അംഗീകരിച്ചുകൊണ്ട് അടുത്തഘട്ടത്തിലേക്ക് പോവുക എന്ന കാര്യമാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത്. ചില വിഷമഘട്ടങ്ങളെ നിങ്ങൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ല.എങ്കിലും അതിന് വേറെ പരിഹാരം ഇല്ല എന്ന സത്യത്തെ നാം ഉൾക്കൊള്ളുക.
- നമുക്ക് ദുഃഖകരമായ കാര്യം ഒരാൾ പറയുന്നുണ്ടെങ്കിൽ ആ സംഭവത്തെ ഓർമിച്ചുകൊണ്ടിരിക്കുന്നത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കും. നിങ്ങളുടെ തലച്ചോറിന് കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നത് കൊണ്ട് ആ സംഭവം വീണ്ടും തുടർന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആ സംഭവങ്ങളെ മനപൂർവം ഒഴുവാക്കി മറ്റ് ജോലികളിൽ ഏർപ്പെടുക.
- ഓവർ തിങ്കിംഗ് പരിഹരിക്കാൻ ഏറ്റവും മികച്ച മാർഗമാണ് മെഡിറ്റേഷൻ.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ന്യൂ ഇയർ റെസലൂഷൻ സഫലമാക്കാൻ എന്ത് ചെയ്യണം? എന്ത് ഒഴിവാക്കണം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.