Sections

മുട്ടുതേയ്മാനം: രോഗനിർണയവും മുൻകരുതലും

Sunday, Jun 23, 2024
Reported By Soumya
Osteoarthritis

60-65 വയസ്സേടുകൂടി 50% ആളുകളുടെയും കാൽമുട്ടു സന്ധികളിൽ തേയ്മാനത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പ്രായാധിക്യം തന്നെയാണ് പ്രധാനകാരണമെന്ന് പറയാം. നടക്കാനുള്ള പ്രയാസം, എപ്പോഴും വേദന, നീരിറക്കം ഇങ്ങനെ പലതരത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകുന്നു.
മുൻപ് ഏതെങ്കിലും തരത്തിലുള്ള ഒടിവോ ചതവോ സംഭവിച്ചിട്ടുണ്ടെങ്കിലും തേയ്മാനം ഉണ്ടാകാം. അമിതവണ്ണമുള്ളവരിലും എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവരിലും മുട്ട് തേയ്മാനം വരാം. നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കടുത്ത വേദന ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. തേയ്മാനം ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് തേയ്മാനം ഉണ്ടാകുന്നത്. രണ്ട് എല്ലുകൾക്കിടയിൽ റബർ പോലുള്ള കാർട്ലേജ് (Cartilage) കുഷ്യനുണ്ട്. യഥാർഥത്തിൽ ഇതിനാണു തേയ്മാനം സംഭവിക്കുന്നതും ദ്രവിച്ചു പോകുന്നതും. അങ്ങനെയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് വരുന്നത്.ഇത് ഏത് സന്ധിയിലും വരാം. കാർട്ലേജ് കുഷ്യനു തേയ്മാനം ഉണ്ടാകുമ്പോൾ എല്ലുകൾ തമ്മിൽ ഉരയാൻ തുടങ്ങും. അപ്പോഴാണു മുട്ട് തേയ്മാനം എന്ന രോഗാവസ്ഥയിലേക്ക് എത്തുന്നത്. മുട്ട് തേയ്മാനം ഉണ്ടാകുന്നതോടെ വേദന, നീരിറക്കം, കാലിനു വീക്കം എന്നിവയും വരും. ഇതിനു പുറമെ എല്ലു വളരാനും തുടങ്ങും.

രോഗം കണ്ടെത്തൽ

ലക്ഷണങ്ങൾ വച്ചും രോഗിയുടെ ജീവിത സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞുമാണ് ഡോക്ടർ രോഗനിർണയത്തിലേക്കു കടക്കുന്നത്. മുട്ടിൽക്കാണുന്ന മാറ്റങ്ങളും പഠനവിധേയമാകും. രോഗിയെ നിർത്തി കാൽമുട്ടിന്റെ എക്സ് റേ എടുത്ത് പരിശോധിക്കും. അതിനു ശേഷം രക്തപരിശോധനയും നടത്തും. ഇതു മറ്റു വാതസംബന്ധമായ അസുഖങ്ങൾ ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്. ഇതിനു ശേഷമാണ് ചികിൽസയിലേക്കു കടക്കുന്നത്.

മുട്ടുതേയ്മാനം തടയാൻ

  • മുട്ടുതേയ്മാനം തടയുന്നതിന് ചില പ്രായോഗിക വഴികളുണ്ട്. അതിൽ പ്രധാനമാണ് ശരീരഭാരം ശരിയായ രീതിയിൽ നിലനിർത്തുക എന്നത്. ഒരാൾ നിൽക്കുമ്പോഴും നടക്കുമ്പോഴും അയാളുടെ അഞ്ചിരട്ടി ഭാരത്തോളം മുട്ടുസന്ധിയിൽ അനുഭവപ്പെടുന്നു. ഇതു തരുണാവസ്ഥികൾക്കു കൂടുതൽ ആയാസം ഉണ്ടാക്കുന്നു. ശരീരഭാരം ശരിയായി നിലനിർത്തി മുട്ടുകൾക്ക് ആയാസം ഉണ്ടാകാകതെയിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.
  • മുട്ടുസന്ധികളോടനുബന്ധിച്ചുള്ള പേശീബലക്ഷയം തേയ്മാനത്തിനു കാരണമാകാം. മുട്ടുസന്ധി നിവർക്കാൻ ഉപയോഗിക്കുന്ന ക്വാഡ്രിസെപ്സ് (Quadreceps) പേശികളെയും മുട്ടുമടക്കാൻ ഉപയോഗിക്കുന്ന ഹാംസ്ട്രിങ് പേശികളെയും അനുയോജ്യമായ വ്യായാമങ്ങളിലൂടെ ബലപ്പെടുത്തിയാൽ മുട്ടുതേയ്മാനം തടയാം.
  • മുട്ടുസന്ധിക്കു പരുക്കുകൾ ഉണ്ടാകാതെ സൂക്ഷിക്കുകയും പരുക്ക് ഉണ്ടായാൽ തന്നെ അവയ്ക്കു യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും വേണം.
  • ചെറുപ്പത്തിൽ മുട്ടുസന്ധിയിലെ ലിഗമെന്റുകൾക്കും മെനിസ്കസിനും ഉണ്ടാകുന്ന പരുക്കുകൾ മുട്ടുസന്ധിക്കുള്ളിൽ രക്തസ്രാവം ഉണ്ടാക്കുകയും അവ തരുണാസ്ഥികളുടെ പ്രവർത്തനത്തെ ബാധിച്ചു സന്ധിതേയ്മാനം നേരത്തെ തുടങ്ങാൻ കാരണമാവുകയും ചെയ്യും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.