- Trending Now:
കൊച്ചി: ആഗോള സാന്നിധ്യമുള്ള മുൻനിര സ്വീഡീഷ് ബ്യൂട്ടി ബ്രാൻഡായ ഓറിഫ്ളെയിം ഇന്ത്യയിലെ സൂക്ഷ്മ സംരംഭകരെ പ്രോൽസാഹിപ്പിച്ചുകൊണ്ട് അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരു ദശലക്ഷം ബ്രാൻഡ് പങ്കാളികളെ വളർത്തിയെടുക്കും. രാജ്യവ്യാപകമായി സ്റ്റാർട്ടപ്പ് സംസ്ക്കാരം പ്രോൽസാഹിപ്പിക്കാനും ഇതു സഹായകമാകും. തങ്ങൾ മുൻഗണന നൽകുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഓറിഫ്ളെയിം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സ്വാശ്രയത്വം വളർത്താനുമുള്ള സർക്കാർ നയങ്ങൾക്കു അനുസൃതമായതു കൂടിയാണ് ഈ നീക്കം.
കൊച്ചിയിൽ നടത്തിയ രണ്ടു ദിവസത്തെ ശിൽപശാലയിൽ ഓറിഫ്ളെയിം 400 ഡയറക്ടർ തല ബ്രാൻഡ് പങ്കാളികളെ പരിശീലിപ്പിച്ചു. വ്യക്തികളെ ബ്രാൻഡ് പങ്കാളികളാക്കുന്ന വിധത്തിലാണ് ബ്രാൻഡ് ഈ നീക്കങ്ങൾ നടത്തുന്നത്. ജോലിക്കാരെ പ്രത്യേകിച്ച് വനിതകളെ ശാക്തീകരിക്കുന്നതിന് ഇതേറെ സഹായകവുമാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹികമായ ഉയർച്ചയും ഇതിലൂടെ കൈവരിക്കാനാകും.
ഓറിഫ്ളെയിമിനെ സംബന്ധിച്ച് ഇന്ത്യ ഒരു സുപ്രധാന വിപണിയായണെന്നും ഓറിഫ്ളെയിം ഇന്ത്യയിൽ വിൽക്കുന്ന ഉൽപന്നങ്ങൾ മുഖ്യമായും പ്രാദേശികമായാണ് നിർമിക്കുന്നത്. തങ്ങളുടെ ഫാക്ടറികളിലൂടെ ഇതു ചെയ്യുന്നത് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയ്ക്കുള്ള സംഭാവനകളും നൽകുന്നുവെന്നും ഓറിഫ്ളെയിം സീനിയർ വൈസ് പ്രസിഡൻറും ഇന്ത്യാ, ഇന്തോനേഷ്യ മേധാവിയുമായ എദ്യത കുരേക് പറഞ്ഞു.
ഐമൊബൈൽ പേയിൽ സ്മാർട്ട് ലോക്ക് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്... Read More
ബിസിനസ് കെട്ടിപ്പടുക്കാനാവും വിധത്തിൽ ബ്രാൻഡ് പങ്കാളികളാകുകയോ വെബ്സൈറ്റിൽ നിന്ന് ഉൽപന്നങ്ങൾ നേരിട്ടു വാങ്ങാനാവും വിധം വിഐപി അംഗങ്ങളാകുകയോ ചെയ്യാനുള്ള അവസരമാണ് ഓറിഫ്ളെയിം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.