Sections

അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു

Tuesday, Jun 28, 2022
Reported By Admin

50 കോടി വരെ മൂലധനമുള്ള സംരംഭങ്ങള്‍ക്ക് ആദ്യ മൂന്നു വര്‍ഷത്തേക്കു ലൈസന്‍സ് ആവശ്യമില്ല

 

കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംയുക്തമായി അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു.

കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ പദ്ധതികളും വിവിധ സബ്‌സിഡികളും ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി യുവാക്കള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. 50 കോടി വരെ മൂലധനമുള്ള സംരംഭങ്ങള്‍ക്ക് ആദ്യ മൂന്നു വര്‍ഷത്തേക്കു ലൈസന്‍സ് ആവശ്യമില്ല. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഈടില്ലാതെ വായ്പ നല്‍കുന്നതിന് സഹകരണ ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ മേഖലയില്‍ ചെറുകിട വ്യവസായങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും പി.എം.ഇ.ജി.പി. വഴി കേരളത്തിലേക്ക് 500 കോടി രൂപ സബ്സിഡി ലഭിച്ചതായും ഖാദി കമ്മീഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ വി. രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതി പ്രകാരം 24,550  സംരംഭങ്ങള്‍ ആരംഭിക്കുകയും ഇതുവഴി 1,80,000 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ്, കനറാ ബാങ്ക് സര്‍ക്കിള്‍ ഹെഡ് പ്രേം കുമാര്‍, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി.എസ്. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.