Sections

തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനപരിപാടി സംഘടിപ്പിച്ചു

Wednesday, Nov 22, 2023
Reported By Admin
Training in Bee Keeping

ഹോർട്ടികോർപ്പിന്റെ സഹകരണത്തോടെ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കർഷകർക്കായി ത്രിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിശീലനം പൂർത്തിയാക്കുന്ന കർഷകർക്ക് ഹോർട്ടികോർപ്പ് സബ്സിഡി നിരക്കിൽ തേനീച്ചകോളനിയും ഉപകരണങ്ങളും നൽകും. തേനുത്പാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുമാണ് പരിപാടി. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജെ സി അനിൽ കടയ്ക്കൽ സി അച്യുതമേനോൻ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം പി രാജേന്ദ്രൻ നായർ അധ്യക്ഷനായി.

ഹോർട്ടികോർപ്പ് റീജ്യണൽ മാനേജർ സുനിൽകുമാർ, ആർ എസ് ഗോപകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ബാബു, കെ എം മാധുരി, കെ എഫ് പി കമ്പനി അംഗങ്ങളായ സി പി ജസിൻ, എസ് ജയപ്രകാശ്, ഗോപാലകൃഷ്ണപിള്ള, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി കോർഡിനേറ്റർ ജി എസ് പ്രസൂൺ, കമ്പനി സി ഇ ഒ മുന്ന മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.