വിറ്റാമിൻ സി യുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഈ വിറ്റാമിൻ വളരെ അത്യാവശ്യമാണ്.പഴങ്ങളുടെ കൂട്ടത്തിൽ കാൽസ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത്. 100 ഗ്രാം ഓറഞ്ചിൽ 26 മില്ലി ഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്നീഷ്യം, കോപ്പർ, സൾഫർ, ക്ളോറിൻ, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചിൽ നല്ല തോതിലുണ്ട്. ഓറഞ്ചിന്റെ ഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം
- ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്.
- പ്രായമേറുന്നതിന് അനുസരിച്ച് ചർമ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻസും വിറ്റാമിൻ സി യും ഇത്തരം മാറ്റങ്ങളെ ഒരു പരിധിവരെ തടയുകയും അങ്ങനെ ചർമത്തിൽ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഓറഞ്ച് സഹായിക്കുന്നു.
- കൊളാജൻ ഉൽപാദനത്തിൽ ഇത് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തിലെ മുറിവുകൾ സുഖപ്പെടുത്തുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നു.
- ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, പൊട്ടാസിയും എന്നിവ കണ്ണിനും കാഴ്ചക്കും വളരെ ആവശ്യമാണ്.
- ജലദോഷം, ക്ഷയം, ആസ്മ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവർ ഓറഞ്ച് ജ്യുസിൽ ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ തേനും കലർത്തി സേവിച്ചാൽ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും.
- ഓറഞ്ചിലെ വൈറ്റമിൻ സി മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച വർധിപ്പിക്കാനും സഹായിക്കും. താരൻ മൂലമുള്ള പ്രശ്നങ്ങൾ ചികിത്സിക്കാനും ഓറഞ്ചിനു കഴിയും.
- ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലെ കാൽസ്യവും വിറ്റമിൻ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

വൈറ്റ് ടീയുടെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.