- Trending Now:
സ്ത്രീകളിൽ നാലാം സ്ഥാനത്തും പുരുഷന്മാരിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന അർബുദമാണ് വായിലെ അർബുദം. ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതിലുപരി ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് ഈ രോഗത്തെ കൂടുതൽ അപകടകരമാക്കുന്നത്. കാൻസറിന് മുന്നോടിയായി നമ്മുടെ വായിൽ ഒരുപാട് മാറ്റങ്ങൾ കാണാൻ സാധിക്കും. ഇത്തരം അവസ്ഥകളെ പൂർവാർബുദ അവസ്ഥകൾ അഥവാ Potentially Malignant Disorders എന്നാണ് വിശേഷിപ്പിക്കുന്നത്.
വായിലെ ഉൾഭാഗത്ത് കവിളിൽ അല്ലെങ്കിൽ നാവിന്റെ വശങ്ങളിൽ കാണപ്പെടുന്ന നേർത്ത വരകൾ ആയിട്ടാണ് ഇവ കാണാറുള്ളത്. വേദനരഹിതമായതുകൊണ്ടു തന്നെ ഇത് പലപ്പോഴും അവഗണിക്കപ്പെടുകയും അത് പിന്നീട് കാൻസർ ആവുകയും ചെയ്യാറുണ്ട്. ഇതുപോലെ തന്നെ വായക്കകത്ത് കാണപ്പെടുന്ന ചുവന്ന പാടയാണ് Erythroplakia/ശോണരേഖ. ചിലരിൽ ഇത് രണ്ടും ഒരുമിച്ച് വരാറുണ്ട്.
വായ്പുണ്ണ് പലരിലും ഇടക്കിടെ കാണപ്പെടുന്ന ഒന്നാണ്. വായിലെ ഒരുവിധം എല്ലാ മുറിവുകളും വായ്പുണ്ണും സാധാരണ ഗതിയിൽ രണ്ടു മൂന്നു ആഴ്ച കൊണ്ട് തന്നെ ഉണങ്ങാറുണ്ട്. വായിൽ കാണുന്ന ഇത്തരത്തിൽ ഉള്ള മുറിവ് മൂന്ന് ആഴ്ചയിൽ കൂടുതൽ ഉണങ്ങാതെ നിൽക്കുകയാണെങ്കിൽ അതീവ ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്തെങ്കിലും തട്ടിയിട്ടുള്ള മുറിവുകൾ, കവിളിനോട് ചേർന്ന് നിൽക്കുന്ന പല്ലുകൾ തട്ടി ഉണ്ടാകുന്ന മുറിവുകൾ, വായിലെ നിര തെറ്റിയ പല്ലുകൾ നേരെയാക്കാനുള്ള കമ്പികൾ, വെപ്പുപല്ലിലെ കമ്പികൾ എന്നിവ കൊണ്ട് ഒരു സ്ഥലത്ത് തന്നെ മുറിവുകൾ വന്നാൽ കാൻസറിനുള്ള സാധ്യതകൾ ഉണ്ട്. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അത് എടുത്തു കളയുകയോ അല്ലെങ്കിൽ രാകി കളയുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
പാക്ക്/അടക്ക/പുകയില എന്നിവയുടെ ഉപയോഗം കൊണ്ടാണ് ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് ഉണ്ടാകുന്നത്. ഈ അവസ്ഥയിൽ വായ തുറക്കാൻ ഉള്ള ബുദ്ധിമുട്ട്, നാവു പുറത്തേക്ക് നീട്ടാനുള്ള ബുദ്ധിമുട്ട് ഒക്കെ കാണാറുണ്ട്. പുകയില ഉപയോഗിക്കുന്നവർ ഒന്നുകിൽ വലിക്കുകയോ അല്ലെങ്കിൽ ചവക്കുന്ന രീതിയിലോ ആണ് ഉപയോഗിക്കുക. ചവക്കുന്ന പുകയില ആണു വലിക്കുന്ന പുകയിലയേക്കാൾ കൂടുതൽ അപകടകാരി. എല്ലാ ദിവസവും ബ്രഷ് ചെയ്യുന്ന സമയത്ത് ദിവസവും ഒരു ഒന്നര മിനുട്ട് എടുത്ത് സ്വയം പരിശോധന നടത്തുകയാണെങ്കിൽ വായിലെ കാൻസർ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയും.
ചുണ്ടിന്റെ വശങ്ങൾ ചുണ്ടിന്റെ പുറമെ കാണുന്ന ഭാഗങ്ങൾ നാവിന്റെ വശങ്ങൾ നാവിന്റെ അടിഭാഗം കവിളിന്റെ ഉൾഭാഗം അണ്ണാക്കിന്റെ ഉൾഭാഗം tonsils വായിന്റെ പുറകുവശം എന്നീ ഭാഗങ്ങൾ പരിശോധിച്ച് വെളുത്ത/ചുവന്ന പാടുകൾ ഉണങ്ങാത്ത മുറിവുകൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പുവരുത്തണം. ഇങ്ങനെ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ ദന്തിസ്റ്റിന്റെ അല്ലെങ്കിൽ ഓറൽ മെഡിസിൻ സ്പെഷ്യലിസ്റ്റിനെ അടുത്ത് പോയാൽ ആ ഭാഗത്തുള്ള ചെറിയ ഭാഗം എടുത്ത് പരിശോധനക്ക് അയക്കറുണ്ട്. ഇതിനെ biopsy എന്നാണ് പറയുന്നത്. എല്ലാ ബയോപ്സി റിസൾട്ടും ക്യാൻസർ ആവണം എന്നില്ല. ചില കോശങ്ങളെ ശേഖരിച്ച് പരിശോധിക്കുകയാണ് ചെയ്യുന്നത്. കോശങ്ങളിൽ ഉള്ള വ്യതിയാനങ്ങൾ ഈ ടെസ്റ്റിലൂടെ മനസ്സിലാകും. എത്രയും നേരത്തെ ബയോപ്സി ചെയ്താൽ ഇത് കാൻസർ ആയി മാറുന്നുണ്ടോ എന്ന് അറിയാൻ കഴിയും.ഒരിക്കൽ വന്നു കഴിഞ്ഞാൽ ചികിത്സാരീതി തേടുകയാണ് വേണ്ടത്. ഇത് കാൻസർ പടരുന്നതിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് ചെയുന്നതിൽ നിന്നും തടയാൻ കഴിയും.
കനത്ത വേനലിൽ കുളിരാകാൻ പൊട്ടുവെള്ളരി... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.