- Trending Now:
ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതിന്റെ പ്രതിസന്ധി ന്യൂസിലാന്‍ഡ് പോലുള്ള പല വിദേശരാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പബ്ലിക് ഹോസ്പിറ്റലുകളിലെ നഴ്‌സുമാര്‍ അധിക ഡ്യൂട്ടിക്കുള്ള വിന്റര്‍ ബോണസ് നിര്‍ത്തലാക്കിയതിന് ന്യൂസിലാന്‍ഡില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതാണ് ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. യൂറോപ്പ് മുതല്‍ യുഎഇ വരെയുള്ള രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവസരങ്ങള്‍ ഇനിയും കുതിച്ചുയര്‍ന്നേക്കാം. നഴ്‌സിംഗ് വിദ്യാഭ്യാസം ഇപ്പോള്‍നടത്തുന്നവര്‍ക്ക് ആണ് സാഹചര്യങ്ങളുടെ ഭാഗ്യം കൂടുതല്‍ അനുഗ്രഹമാകുക. കോവിഡിനെ തുടര്‍ന്നുണ്ടായ വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മ്മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്നും 600 നഴ്‌സുമാരെ നിയമിക്കാന്‍ ജര്‍മ്മനി ഒരു കരാറിലെത്തിയിരുന്നു. ലാംഗ്വേജ് ട്രെയിനിംഗ്, യാത്ര എന്നിവയുടെ ചെലവ് ഉള്‍പ്പെടെ ജര്‍മ്മനി വഹിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് നഴ്‌സുമാരെ കണ്ടെത്താന്‍ യൂറോപ്പ് തയ്യാറെടുക്കുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം നഴ്‌സുമാര്‍ പഠിച്ചിറങ്ങുന്ന രാജ്യമായ ഫിലിപ്പൈന്‍സിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. യൂറോപ്യന്‍ രാജ്യങ്ങളിലെ നഴ്‌സ്, മിഡ് വൈഫ് രംഗത്ത് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. കോവിഡിന് മുമ്പ് ഓരോ വര്‍ഷവും ഏകദേശം 50000 നഴ്‌സുമാരാണ് ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോയിരുന്നത്. എന്നാല്‍ ഇന്ന് ഈ സംഖ്യ ഇരട്ടിയിലും അധികമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.