- Trending Now:
ഗവൺമെൻറ് ടി.ഡി. മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ലാബിലേക്ക് ആവശ്യമായ ബ്ലഡ് കളക്ഷൻ ട്യൂബുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 12ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. വിലാസം- പ്രിൻസിപ്പൽ, ഗവൺമെൻറ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477 2282611.
ജനറൽ ആശുപത്രിയിലെ വിവിധ വസ്തുക്കൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 11-ന് ഉച്ചക്ക് 12നകം സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0477 2253324.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇ ഇ ഇ വകുപ്പിലെ ഇലക്ട്രിക്കൽ മെറ്റീരിയൽ ലാബിൽ ബ്രിഡ്ജസ് ആന്റ് ട്രെയിനർ കിറ്റുകൾ വിതരണം ചെയ്യുന്നതിനും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലെ തെർമൽ എഞ്ചിനീയറിങ് ലാബിലെ എക്സ്പെരിമെന്റൽ ടെസ്റ്റ് അപ്പറാറ്റ്സ് എന്ന ഉപകരണത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ലാബ് ബ്ലോക്കിൽ പഴയ ഡിബിക്ക് പകരം എം സി ബി ടൈപ്പ് ഡി ബി സ്ഥാപിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 12ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മഹീന്ദ്ര ബൊലേറോ ടാറ്റ സുമോ, മാരുതി എർട്ടിഗ, ഷെവർലെ എൻജോയ് മോഡലിലുള്ള വാഹനങ്ങളായിരിക്കണം. മെയ് നാലു മുതൽ 17 ന് വൈകുന്നേരം അഞ്ചുവരെ ദർഘാസ് ഫോറം ഓഫീസിൽ നിന്നും ലഭിക്കും. മെയ് 20 ഉച്ചയ്ക്ക് 12 വരെ ദർഘാസ് ഫോറം സ്വീകരിക്കും. 22 ന് രാവിലെ 10.30 ന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്:0483 2732121
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ ശിശുവികസന ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള വാഹനത്തിനായി മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് കരാർ. താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ മെയ് 23ന് ഒരുമണിക്ക് മുമ്പായി ദർഘാസ് സമർപ്പിക്കണം. ഫോൺ 0480 2805595.
മൂവാറ്റുപുഴ ഐസിഡിഎസ് ഓഫീസ് ആവശ്യത്തിനായി 2023-24 സാമ്പത്തിക വർഷം ഒരു കാർ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുളള റീടെൻഡറുകൾ ക്ഷണിച്ചു. 2023 മെയ് 15 ന് 2 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും: ഫോൺ: 0485-2814205
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിലെ കേടായ വാട്ടർ ക്ലോസെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 15ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോളേജിലെ പവർ ഇലക്ട്രോണിക്സ്, പവർ സിസ്റ്റം ലാബുകളിൽ സ്ലൈഡിങ് വിൻഡോ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 12ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226. 2780225
എഫ്.സി.ഐ., സി.എം.ആർ. ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ എടുത്ത് സപ്ലൈകോ കുട്ടനാട് താലൂക്ക് എൻ.എഫ്.എസ്.എ. ഗോഡൗണുകളിൽ സുരക്ഷിതമായി അട്ടി വയ്ക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് അഞ്ചിന് വൈകിട്ട് അഞ്ച് മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അംഗീകൃത നിരക്കുകൾക്കും ക്വട്ടേഷൻ സംബന്ധമായ മറ്റ് വിശദവിവരങ്ങൾക്കും സപ്ലൈകോ ആലപ്പുഴ ജില്ലാ ഡിപ്പോയുമായി ബന്ധപ്പെടുക.
എഫ്.സി.ഐ., സി.എം.ആർ. ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ എടുത്ത് സപ്ലൈകോ അമ്പലപ്പുഴ താലൂക്ക് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സുരക്ഷിതമായി അട്ടി വയ്ക്കുന്നതിനും കുട്ടനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള റേഷൻ ചില്ലറ വ്യാപാരികൾ അഥവാ സപ്ലൈകോ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ തൂക്കി സുരക്ഷിതമായി എത്തിച്ച് ചില്ലറ വിൽപ്പനശാലയുടെ വാതിൽപ്പടിയിൽ കൃത്യമായ തൂക്കം ഉറപ്പ് വരുത്തി ഇറക്കി നൽകുന്നതിന് നിലവിലെ നിരക്കിൽ താല്പര്യമുള്ള വ്യക്തികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സപ്ലൈകോ ആലപ്പുഴ ജില്ലാ ഡിപ്പോയുമായി ബന്ധപ്പെടുക.
ഗവ. എഞ്ചിനിയറിങ് കോളേജിലെ 2022-23 ലെ കോളേജ് മാഗസിൻ പ്രിൻറ് ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും പ്രസുകളിൽനിന്നും നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 3 /123-24 - കോളേജ് മാഗസിൻ പ്രിൻറ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ.എൻജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി.ഒ ), 673005 എന്ന വിലാസത്തിൽ അയക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ് 12 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220, www.geckkd.ac.in
2023 വർഷത്തെ ട്രോൾ നിരോധന കാലയളവിൽ (2023 ജൂൺ ആറ് അർധരാത്രി മുതൽ 2023 ജൂലൈ 31 അർധരാത്രി വരെ) ജില്ലയിൽ കടൽ പട്രോളിംഗ്, കടൽ രക്ഷാപ്രവർത്തനം എന്നിവക്കായി മൂന്ന് യന്ത്രവത്കൃത ബോട്ടുകൾ വാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് ബോട്ടുടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 12 നു വൈകീട്ട് മൂന്ന് മണിക്ക് മുൻപായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മുൻപാകെ സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് 3.30 ന് ഹാജരാകുന്ന ക്വട്ടേഷൻ നൽകിയവരുടെ സാന്നിധ്യത്തിൽ തുറക്കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2414074, 9496007052
കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തിലേക്ക് പ്രിന്റഡ് മെഡിസിൻ കവറുകൾ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ആവശ്യാനുസരണം വാങ്ങാൻ സപ്ലയർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കും. ഫോൺ: 0483 2959021.
സാമൂഹ്യനീതി വകുപ്പിന് കീഴിലെ ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം 2023 - 24 സാമ്പത്തിക വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കുവാൻ ദർഘാസ് ക്ഷണിച്ചു. താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ നിന്ന് മെയ് 16വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0487 2363999.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.