- Trending Now:
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. 10 ശതമാനം മുതൽ 50 ശതമാനം വരെ സ്കോളർഷിപ്പോടു കൂടെ ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നീ കോഴ്സുകളിലാണ് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരമുള്ളത്. അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ നടക്കുന്ന ഈ കോഴ്സുകളിൽ അതാത് മേഖലകളിലുള്ള ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളിലെ പരിശീലനവും ഉൾപ്പെടും.
ഗെയിം ഡെവലപ്പർ, വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ എന്നീ കോഴ്സുകൾ ഓഗ്മെന്റഡ് റിയാലിറ്റി/ വിർച്യുൽ റിയാലിറ്റി മേഖലകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടുവാൻ സഹായിക്കും. ഈ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണിത്.
20000 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ ഹൈ റൈസ് ബിൽഡിങ്ങിലും എസ്.ടി.പി ഓപ്പറേറ്ററായി ജോലി നേടുവാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചിട്ടുള്ള അസാപിന്റെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ടെക്നിഷ്യൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.
സ്വദേശത്തും വിദേശത്തും അനവധി തൊഴിൽ സാധ്യകളുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ആരോഗ്യ മേഖലയിൽ കരിയർ ആരംഭിക്കുവാൻ പ്രാപ്തരാക്കും.
ഇംഗ്ലീഷ് ഭാഷ പരിശീലകരായി ഓൺലൈനായും ഓഫ്ലൈനായും നിരവധി സോഫ്റ്റ് സ്കിൽ പരിശീലന പരിപാടികൾ നടത്തുവാനും ഭാഷാപരിശീലന രംഗത്ത് തന്റേതായ കരിയർ കെട്ടിപ്പടുക്കാനും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ് പഠിതാക്കളെ സജ്ജരാക്കും.
2024 ജൂലൈ 31 വരെ അപേക്ഷിയ്ക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന മൽത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകൾ സമർപ്പിക്കുവാൻ https://link.asapcsp.in/scholarship എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495422535, 9495999620, 7012394449.
തൊഴിൽ അധിഷ്ഠിത കോഴ്‌സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്‌ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.