- Trending Now:
വായ്പ ലഭിക്കുമെന്നു മാത്രമല്ല 10 ലക്ഷം രൂപ വരെ സബ്‌സിഡിയും കിട്ടും
ഒരു സംരംഭം ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതൊരു ഭക്ഷ്യസംസ്‌കരണ യൂണിറ്റാല്‍ നിങ്ങള്‍ക്ക് കിട്ടും മികച്ച ഈ സംരംഭ വായ്പ. വായ്പ ലഭിക്കുമെന്നു മാത്രമല്ല 10 ലക്ഷം രൂപ വരെ സബ്‌സിഡിയും കിട്ടും. പി.എം.എഫ്.എം.ഇ (പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് ) പദ്ധതി പ്രകാരമാണ് വായ്പയും സബ്‌സിഡിയും അനുവദിക്കുന്നത്.
ഒരു ജില്ല ഒരു ഉല്പന്നം (ഒഡിഒപി ) എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയിട്ടുള്ള യൂണിറ്റുകള്‍ തുടങ്ങാനാണ് പദ്ധതി ചെലവിന്റെ 35% (പരമാവധി 10 ലക്ഷം രൂപ) ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി നല്‍കുന്നത്. പദ്ധതി ചെലവിന്റെ 10% ഗുണഭോക്താക്കള്‍ വഹിക്കണം. ബാക്കിയുള്ള തുക ബാങ്ക് വായ്പയായി അനുവദിക്കും.
നിലവിലുള്ള യൂണിറ്റിനും സഹായം
നിലവിലുള്ള ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളുടെ വിപുലീകരണത്തിനും ഇതുപോലെ വായ്പയും സബ്‌സിഡിയും ലഭിക്കും. അപേക്ഷകന് 18 വയസ്സിനുമേല്‍ പ്രായവും കുറഞ്ഞത് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം. കര്‍ഷക ഉല്പാദക സംഘങ്ങള്‍ക്കും സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്കും പദ്ധതി തുടങ്ങാന്‍ പ്രത്യേക പരിഗണന ലഭിക്കും.പരിശീലനവും സാങ്കേതിക പിന്തുണയും ഉണ്ടായിരിക്കും.
ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല കമ്മിറ്റി പരിശോധിച്ച് അര്‍ഹമായ അപേക്ഷകള്‍ വായ്പ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യും. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡി തുക അക്കൗണ്ടിലേക്ക് കൈമാറും.
www.pmfme.mofpi.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.കേന്ദ്ര സര്‍ക്കാര്‍ 2020-21 മുതല്‍ 2024-25 വരെ ഈ പദ്ധതിയിലൂടെ 2 ലക്ഷത്തിലധികം മൈക്രോ ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ക്ക് ആനുകൂല്യം നല്‍കും. ഫോണ്‍: 01302281089. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ കേന്ദ്രങ്ങളുമായോ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.