Sections

അധ്യാപക, ട്രേഡ്സ്മാൻ, ഫാർമസിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, മെഡിക്കൽ ഓഫീസർ, പ്രൊജക്ട് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനം നേടാൻ അവസരം

Friday, Jul 26, 2024
Reported By Admin
Job Offer

നൃത്ത അധ്യാപക ഒഴിവ്

തലശ്ശേരി താലൂക്കിലെ ഒരു സർക്കാർ സ്ഥാപനത്തിൽ നൃത്ത അധ്യാപകന്റെ ഒരു ഒഴിവുണ്ട് വിദ്യാഭ്യാസ യോഗ്യത ഡിഗ്രി/ ഡിപ്ലോമ ഇൻ ഡാൻസ്. പ്രായം 18 നും 40 നും ഇടയിൽ, നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യരായ തലശ്ശേരി താലൂക്ക് നിവാസികൾ ജൂലൈ 31 നകം തലശ്ലേരി ടൗൺ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു.

ഫാർമസിസ്റ്റ് നിയമനം

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഫാർമസിസ്റ്റ്നെ നിയമിക്കുന്നു. പി എസ്സ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച്ച ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂലൈ 29 ന് രാവിലെ 11 മണിക്ക് നടക്കും. ഫോൺ 0490 2330522.

ട്രേഡ്സ്മാൻ ഒഴിവ്

നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (കാർപ്പെന്ററി) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ അപേക്ഷകർക്ക് 29 ന് രാവിലെ സ്കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുമായി അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.

സൈക്കോളജി അപ്രന്റിസ്

കാഞ്ഞിരംകുളം ഗവ. കോളജിൽ ജീവനി പദ്ധതി നടപ്പിലാക്കുന്നതിന് ഒരു സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 17,600 രൂപ. 2025 മാർച്ച് 31 വരെ താത്കാലികമായാണ് നിയമനം. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 30ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിയം എന്നിവ അഭിലഷണീയം.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.erckerala.org, www.keralaeo.org വെബ്സൈറ്റ് സന്ദർശിക്കുക. വിലാസം ദ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ, ഡിഎച്ച് റോഡ്, ഫോർഷോർ റോഡ് ജംക്ഷൻ, ഗാന്ധിസ്ക്വയറിനു സമീപം, എറണാകുളം. ഫോൺ - 0484 2346488, 8714356488.

താത്കാലിക നിയമനം

പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് രാത്രി സേവനത്തിന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. ഇന്റർർവ്യൂ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10-ന്.

ഗസ്റ്റ് ലക്ചറർ നിയമനം

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ബിടെക് ബിരുദമാണ് യോഗ്യത. ജൂലൈ 26 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾ 9400006449 എന്ന നമ്പറിൽ ലഭിക്കും.

പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം

നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകർ 20 നും 36 വയസിനും ഇടയിൽ പ്രായമുളളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0471 2450773

നിഷ്-ൽ ടീച്ചിംഗ് അസോസിയേറ്റാകാൻ അവസരം

തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ വിഷയങ്ങളിൽ ടീച്ചിംഗ് അസോസിയേറ്റുകളാകാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി വിഭാഗത്തിലേയ്ക്ക് സ്റ്റൈപ്പന്റോടെയാണ് നിയമനം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് https://nish.ac.in/others/career സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.