Sections

ജിം ട്രെയിനർ, മെഡിക്കൽ ഓഫീസർ, യോഗ ഇൻസ്ട്രക്ടർ, നഴ്സിങ് ഓഫീസർ, ഗസ്റ്റ് അധ്യാപക, പ്രൊജക്ട് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനം നേടാൻ അവസരം

Saturday, Aug 17, 2024
Reported By Admin
Opportunity to get appointed to various posts like Gym Trainer, Medical Officer, Yoga Instructor, Nu

ജിം ട്രെയിനർ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജിം ട്രെയിനർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വനിതാ ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 22 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ പേഴ്സണൽ ട്രയിനിംഗ് (ഡിപിടി), പ്രസ്തുത തസ്തികയിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-238600 എന്ന നമ്പറിൽ ബന്ധപ്പെടാം.

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, തിരുവിതാംകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 ഫെബ്രുവരി 28 വരെ (പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്) കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 ജൂലൈ 17 (പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്) വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ആഗസ്റ്റ് 21 (ബുധൻ) രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

യോഗ ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ ഒഴിവുള്ള ഹോണററി യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ആഗസ്റ്റ് 30 (വെള്ളിയാഴ്ച) 11 മണിക്ക് പരിയാരത്തുള്ള കണ്ണൂർ സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിഎൻവൈഎസ് / ബിഎഎംഎസ് വിത്ത് പിജി ഡിപ്ലോമ ഇൻ യോഗ / എം.എസ്.സി യോഗ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 45 വയസ്. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ആഗസ്റ്റ് 30 രാവിലെ 11 ന് ഹാജരാകേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 9,000 രൂപ ക്ഷാമബത്ത ഓണറേറിയമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

നഴ്സിങ് ഓഫീസർ അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 23ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കാത്ത് ലാബ് എക്സ്പീരിയിൻസുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തിദിവസങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിലെ ഊർജതന്ത്ര വിഭാഗത്തിൽ ദിവസവേതാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക (അസി. പ്രൊഫസർ) ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ആഗസ്റ്റ് 21 രാവിലെ 9ന് കോളേജിൽ ഹാജരാകണം. യോഗ്യത: 55 ശതമാനം മാർക്കോടെ ഫിസിക്സിൽ എം.എസ്.സി (നെറ്റ്/ പി.എച്ച്.ഡി അഭിലഷണീയം). കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2300484/ 85.

വാക്-ഇൻ-ഇന്റർവ്യൂ

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗം ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് ട്രേഡ്സ്മാൻ എന്നീ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11ന് കോളേജിൽ ഹാജരാകണം.

ഗസ്റ്റ് ലക്ചറർ അഭിമുഖം

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃത ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കും. ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം ആഗസ്റ്റ് 29ന് രാവിലെ 11 മണിയ്ക്ക് പ്രിൻസിപ്പലിന്റെ ചേംബറിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ https://gsctvpm.ac.in ൽ നൽകിയിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചത്, യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188900159.

അതിഥി അധ്യാപക നിയമനം

നിലമ്പൂർ ഗവ. കോളേജിൽ ജ്യോഗ്രഫി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 22 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഉപ വകുപ്പ് കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത, നെറ്റ്, പി ജി യോഗ്യതയുള്ള ഉദ്യാഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ- 04931-260332.

അസി. പ്രൊഫസർ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റ് / പി.എച്ച്.ഡി യുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാർത്ഥികൾക്കായി ആഗസ്റ്റ് 19 ന് രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് അഭിമുഖം നടക്കും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.