- Trending Now:
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവതി, യുവാക്കൾക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിന് പ്രവർത്തി പരിചയം സ്വന്തമാക്കുന്നതിന് അവസരം. ജില്ലാ പഞ്ചായത്തിലേയും നഗരസഭ സ്ഥാപനങ്ങളിലേയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ പരിചയം നൽകുന്നതിന് 2023-24 വർഷം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഗുണഭോക്താക്കളെ ഗാമസഭാ ലിസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കും.
ബിഎസ്സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, എംഎൽടി, ഫാർമസി, റേഡിയോഗ്രാഫർ, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറാപ്പിസ്റ്റുകൾ, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസിൽ താഴെയുളള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി, യുവാക്കൾ ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ- 0468 2322712.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.