Sections

വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം

Tuesday, Mar 07, 2023
Reported By Admin
Job Offers

ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം


സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവ്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് മാർച്ച് 7ന് ഉച്ചക്ക് 2 മണിക്ക് കൂടിക്കാഴ്ച്ച നടത്തും. റെസ്യൂമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരണം. ഫോൺ: 9446228282 എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉണ്ടായിരിക്കും

കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു

ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എംഡി/ഡിഎൻബി/ഡിപിഎം. താൽപര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2734343.

മത്സ്യഫെഡിൽ ഒഴിവുകൾ

വേങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാന്റിനുസമീപം സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിലേക്ക് സെയിൽസ്, കട്ടിങ്, ബില്ലിങ് എന്നിവയിൽ പ്രാവീണ്യമുള്ള യുവതീ യുവാക്കൾ ഉൾപ്പെട്ട സ്വയംസഹായ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വേങ്ങാട് ഗ്രാമപഞ്ചായത്ത്, ധർമ്മടം നിയോജകമണ്ഡലം എന്നിവിടങ്ങളിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മാപ്പിളബേ ഫിഷറീസ് കോംപലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മാർച്ച് എട്ടിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

അസാപിൽ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ കോഴ്സ്

സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ കോഴ്സിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരളയിൽ തുടങ്ങി. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സിന്റെ ഭാഗമായി ഓൺ ദി ജോബ് ട്രെയിനിങ് സെന്ററുകളുടെ ലഭ്യത അനുസരിച്ച് ജില്ലയിൽ പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലായിരിക്കും കോഴ്സ്.
200 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. 70 മണിക്കൂർ തിയറിയും 130 മണിക്കൂർ ഓൺ ദി ജോബ് ട്രെയിനിങ്ങുമാണ്. പ്ലസ്ടു പാസ്, അല്ലെങ്കിൽ പത്താം ക്ലാസും ഐ ടി ഐയുമാണ് പ്രവേശന യോഗ്യത. ജി എസ് ടി ഉൾപ്പെടെ 17,200 രൂപയാണ് കോഴ്സ് ഫീസ്. കാനറാ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സ്കിൽ ലോൺ സഹായവും അസാപ് കേരള ഒരുക്കുന്നുണ്ട്. വിശദമായ വിവരങ്ങൾ https://tinyurl.com/yckk6uef ൽ ലഭിക്കും. ഫോൺ: 7907828369.

അപേക്ഷ ക്ഷണിച്ചു

ഫീഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിലും അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് കം അക്കൗണ്ടന്റിന് ബികോം, Tally, എം.എസ്. ഓഫീസ് എന്നിവയും ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) ലോവർ അഭിലക്ഷണീയവുമാണ്. അക്കൗണ്ട്സ് ഓഫീസർക്ക് സി.എ. ഇന്റർ-ആണ് യോഗ്യത. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ പ്രതിദിനം 755 രൂപയും അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായും നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 15നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം: Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM-695014. ഫോൺ: 0471-2322410. ഇ-മെയിൽ: adaktvm@gmail.com.

പ്രൊജക്ട് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 ജനുവരി 2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്മെന്റ്' ൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമനത്തിന് മാർച്ച് 15നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

വെറ്ററിനറി സർജൻമാരുടെ ഒഴിവ്

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ സേവനത്തിന് വെറ്ററിനറി സർജൻമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി ബിരുദം നേടിയിരിക്കണം. കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 10.30 നു കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481 2563726.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.