Sections

വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Monday, May 15, 2023
Reported By Admin
Job Offer

നിയമനങ്ങൾക്കായി അവസരം


താത്ക്കാലിക ഒഴിവ്

പനത്തടി ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണം 2023ന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എൻട്രി നടത്തുന്നതിനും ഡിപ്ലോമ സിവിൽ, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ, സിവിൽ), ഐ.ടി.ഐ (സർവേയ്യർ) യോഗ്യതയുള്ളവരെ താത്ക്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവർ മെയ് 24ന് രാവിലെ 11ന് ബയോഡാറ്റ സഹിതം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ 0467 2227300.

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻഡ് പ്രായോഗിക പരീക്ഷ

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻഡ് (എച്ച്.ഡി.വി) (സ്പെഷ്യൽ റിക്രൂട്ട്മെന്റ് എസ്.ടി, കാറ്റഗറി നമ്പർ 371 / 21) തസ്തികയുടെ ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള പ്രായോഗിക പരീക്ഷ മെയ് 18 മുതൽ 25 വരെയുള്ള തീയതികളിൽ കോഴിക്കോട് മാലൂർക്കുന്ന് ഡി.എച്ച്.ക്യൂ ക്യാംപ് ഗ്രൗണ്ടിൽ രാവിലെ 6ന് നടത്തും. ഇത് സംബന്ധി്ച്ച് ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിലൂടെയും എസ.്എം.എസ് മുഖേനയും നൽകിയിട്ടുണ്ട്. അറിയിപ്പിൽ സൂചിപ്പിച്ച രേഖകൾ സഹിതം നിശ്ചിത തീയതിയിലും സമയത്തും പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാവണമെന്ന് ജില്ലാ പി.എസ്.സി ഓഫീസ് അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് പി.എസ്.സി ആസ്ഥാന ഓഫീസിലെ എസ്.ആർ-1 വിഭാഗവുമായി ബന്ധപ്പെടണം.

ആയ തസ്തികയിൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ആയ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഏഴാം ക്ലാസ്സ് പാസ്സ് / തത്തുല്യ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിക്കുന്നു. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 23 പകൽ 11.00 മണിയ്ക്ക് വെള്ളയമ്പലം കനകനാർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിചേരേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിലൂടെ നിയമനത്തിനായി തെരഞ്ഞെടുക്കുന്നതാണെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു

ഈ വർഷത്തെ ട്രോളിംഗ് നിരോധന കാലയളവായ ജൂൺ 09 മുതൽ ജൂലായ് 31 വരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന രക്ഷാ ബോട്ടുകളിലേക്ക് കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു. അപേക്ഷകൾ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനം പൂർത്തിയാക്കിയവരും 20 വയസ്സിനു മുകളിൽ പ്രായമുള്ളവരും ആയിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ ഇതിനു മുമ്പ് പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് , മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, മുൻ പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം മെയ് 20 ന് 5 മണിയ്ക്ക് മുമ്പായി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം- കാര്യാലയത്തിൽ കിട്ടത്തക്ക വിധം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി സ്റ്റാഫ് (ആൺ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എട്ടാം ക്ലാസ് പാസ്/ആർമി സെക്കൻറ് ക്ലാസ്/തത്തുല്യം, ശാരീരിക ക്ഷമത. എക്സ്സർവ്വീസ് മെൻ, റിട്ടയേർഡ് പോലീസ് ഓഫീസർ എന്നിവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ മെയ് 19-ന് രാവിലെ 11-ന് അഭിമുഖ പരീക്ഷയ്ക്ക് സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുളള മെഡിക്കൽ സർട്ടിഫിക്കറ്റ് , പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ പിന്നീട് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ ബന്ധപ്പെടണം.

കുക്ക്, ആയ തസ്തികകളിൽ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ കുക്ക്, ആയ തസ്തികകളിൽ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് കുക്ക് തസ്തികയിലേക്കുള്ള യോഗ്യത. ഏഴാംക്ലാസ് വിജയിച്ചവർക്കോ തത്തുല്യയോഗ്യത നേടിയവർക്കോ ആയ തസ്തികയിലേക്ക് അപേക്ഷിക്കാം. കുക്ക് തസ്തികയിൽ മെയ് 22 രാവിലെ 11നും ആയ തസ്തികയിൽ മെയ് 23 രാവിലെ 11നും അഭിമുഖം നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റയും തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഈ ദിവസങ്ങളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238

ടെക്നിഷ്യൻ താത്കാലിക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്ക്കാലികമായി ബയോടെക്നോളജി ടെക്നിഷ്യനെ നിയമിക്കുന്നു. വാക്ക്-ഇൻ- ഇന്റർവ്യൂ മെയ് 25 രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും, ടിഷ്യുകൾച്ചർ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

അതിഥി അധ്യാപക നിയമനം

മലപ്പുറം താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 18 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇന്റർവ്യൂ മെയ് 29ന് രാവിലെ 11ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ച നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.