- Trending Now:
കേരള സർവകലാശാലയിൽ ദിവസേവതനാടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരായി പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള ലിങ്കിലെ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ചുവടെ പറയുന്ന എല്ലാ രേഖകളോടൊപ്പം 2023 ജൂൺ 2 ന് 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള സർവ്വകലാശാല, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. (അപേക്ഷകർ കവറിന് പുറത്ത് സുരക്ഷാ വിഭാഗം ജീവനക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം).
യോഗ്യതകൾ:
പുരുഷന്മാർ - എഴുതാവാനും വായിക്കുവാനും കഴിവ്, മിലിറ്ററി/ ബി.എസ്.എഫ്./ സി.ആർ.പി.എഫ്. തുടങ്ങിയ സൈനിക-അർദ്ധസൈനിക സേവന പരിചയം.
വനിതകൾ - എഴുതാവാനും വായിക്കുവാനും കഴിവ്, എൻ.സി.സി. B/C സർട്ടിഫിക്കറ്റ് നേടിയവർ/ എൻ.സി.സി. കേഡറ്റായി റിപബ്ലിക് ദിന പരേഡിൽ പങ്കെടുത്തവർ / ബി.എസ്.എഫ്./ സി.ആർ.പി.എഫ്./ പാരാമിലിറ്ററി ഫോഴ്സ് തുടങ്ങിയവയിൽ ഏതെങ്കിലും സേവന പരിചയം
ശബളം : പ്രതിദിനം 755/- രൂപ
രേഖകൾ:
അപേക്ഷ ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.keralauniversity.ac.in/pdfs/jobNoti/aaplication_securityguard1684490251.pdf
വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.