- Trending Now:
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ബ്ലോക്ക് കോ -ഓഡിനേറ്ററുടെ തസ്തികയിൽ 3 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 4 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി: 18 -35. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം. സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയം. പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ജില്ലാ കോ -ഓഡിനേറ്ററുടെ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 27ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 -35. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം, കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി യിൽ ഡിപ്ലോമ, ആപ്ലിക്കേഷൻ മെയിന്റനൻസ് & സപ്പോർട്ടിൽ ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയം. പ്രദേശിക ഭാഷ എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. യാത്ര ചെയ്യാൻ തയ്യാറായിരിക്കണം.
നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയിൽ എംപാനൽ ചെയ്യുന്നതിനായി ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സർക്കാർ/അർധ സർക്കാർ/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ/ ലബോറട്ടറികളിലുള്ള രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ 3ന് രാവിലെ 9ന് നാറ്റ്പാക്കിന്റെ ആക്കുളം ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. മെയ് 31ലെ അഭിമുഖത്തിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31 വരെയായിരിക്കും നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായം 2021 ജനുവരി 1 ന് 18 നും 30 നും ഇടയിൽ. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവുണ്ട്. അപേക്ഷകൾ ജൂലൈ 3 ന് 5 മണിക്ക് മുമ്പ് സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തടിയമ്പാട് പി. ഒ, ഇടുക്കി എന്ന വിലാസത്തിൽ ലഭിക്കണം.
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന് കീഴിൽ വരുന്ന മണിമല ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകുന്നതുമായ സ്ഥിരം/ താത്ക്കാലിക ഒഴിവിൽ അങ്കണവാടി ഹെൽപ്പർ നിയമനം നടത്തുന്നു. 18 നും 46 നും മദ്ധ്യേ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോം കാഞ്ഞിരപ്പള്ളി ശിശു വികസന പദ്ധതി ഓഫീസ്, മണിമല ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828206170
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.