- Trending Now:
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ കീഴിലുള്ള കട്ടപ്പന സൈറ്റ് - 2, ഭവന പദ്ധതിയിൽ ഒഴിഞ്ഞു കിടക്കുന്ന 2.885 ഏക്കർ സ്ഥലം ലേലം / ക്വട്ടേഷൻ മെയ് 18ന് ഉച്ച 2.30 നു ബോർഡിന്റെ കട്ടപ്പന ഡിവിഷൻ ഓഫീസിൽ നടക്കും. ക്വട്ടേഷനുകൾ മെയ് 17 ഉച്ച 12 വരെ ലഭിക്കുന്നതും മെയ് 18ന് ഉച്ച 1.30 വരെ ഇടുക്കി ഡിവിഷൻ കട്ടപ്പന ഓഫീസിൽ സ്വീകരിക്കുന്നതുമാണ്. ലേലം / ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 100,000 രൂപ ഡിവിഷൻ ഓഫീസിൽ അടയ്ക്കണം. ഫോൺ: 04868 272412, 9446517541, 9400589530.
കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തിലേക്ക് പ്രിന്റഡ് മെഡിസിൻ കവറുകൾ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ആവശ്യാനുസരണം വാങ്ങാൻ സപ്ലയർമാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കും. ഫോൺ: 0483 2959021.
ദേശീയ ആരോഗ്യ ദൗത്യം എറണാകുളം വിവിധ പരിപാടികൾക്ക് കീഴിൽ 2023-24 കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടാക്സി വാഹന ഉടമകൾ/ഏജൻസികൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഇ-ടെൻഡർ സംവിധാനമായ www.etenders.kerrala.gov.in മുഖേന ദർഘാസ് സമർപ്പിക്കാവുന്നതാണ്. അവസാന തീയതി മെയ് 10 ഉച്ചയ്ക്ക് രണ്ട് വരെ. വിശദവിവരങ്ങൾക്ക് ജില്ലാ പ്രോഗ്രാം മാനേജർ, നമ്പർ 9. പളളിയിൽ ലെയിൻ, ഫോർഷോർ റോഡ്, കൊച്ചി-16. ഫോൺ 0484-2354737.
മുനമ്പം ഫിഷിംഗ് ഹാർബറിലെ ഷോപ്പിംഗ് കോംപ്ലക്സിന് കിഴക്കുഭാഗത്തുളള മിനറൽ വാട്ടർ സൂക്ഷിക്കുന്ന റൂമിന്റെ ഒരു മുറി (റൂം നമ്പർ - 1) 21/06/2023 ജൂൺ 21 മുതൽ 2024 ജൂൺ 20 വരെ വാടകയ്ക്ക് നൽകുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളിൽ മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ 0484 2967371.
കോട്ടയം : കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് യൂണിഫോമുകൾ തുന്നി നൽകുന്നതിന് സ്ഥാപനങ്ങൾ/ സർക്കാർ ഏജൻസികൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മേയ് 12 ന് വൈകിട്ട് മൂന്നിനകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 04828 202751
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ പടിപ്പുര ഗേറ്റിനു സമീപമുള്ള കുഴൽ കിണറിൽ നിന്നും വെള്ളം പമ്പ് ചെയുന്നതിനുള്ള ബോർവെൽ പമ്പും, മറ്റു സാധനസാമാഗ്രികളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ടോണിക് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിപാർട്ട്മെന്റ് ലാബുകളിൽ കൺസ്യൂമബിൾസ് ഐറ്റം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് ഒമ്പതിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ അഡ്വാൻസ് മാനുഫാക്ചറിങ് ലാബിന്റെ കോ ഓർഡിനേറ്റ് മെഷറിങ് മെഷിൻ സർവീസ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 10ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.