- Trending Now:
അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അവസരം
ഇന്ത്യന്‍ നേവിയുടെ എക്‌സിക്യൂട്ടീവ്, എജ്യുക്കേഷന്‍, ടെക്‌നിക്കല്‍ ബ്രാഞ്ചുകളില്‍ 217 ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ ഓഫിസര്‍ ഒഴിവിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അവസരം.ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 6 വരെ.
എക്‌സിക്യൂട്ടീവ് ബ്രാഞ്ച്
ജനറല്‍ സര്‍വീസ് / ഹൈഡ്രോ കേഡര്‍: 60% മാര്‍ക്കോടെ ബിഇ/ബിടെക്; ജനനം 1998 ജൂലൈ 2നും 2004 ജനുവരി ഒന്നിനുമിടയ്ക്ക്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫിസര്‍ (ഒബ്‌സര്‍വര്‍), പൈലറ്റ്: 60% മാര്‍ക്കോടെ ബിഇ/ബിടെക് (10,12 ക്ലാസുകളില്‍ 60% മാര്‍ക്കും ഇംഗ്ലിഷിനു പ്രത്യേകം 60% മാര്‍ക്കും) ജനനം: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍: 1998 ജൂലൈ 2നും 2002 ജൂലൈ ഒന്നിനുമിടയ്ക്ക്; ഒബ്‌സര്‍വര്‍, പൈലറ്റ്: 1999 ജൂലൈ 2 നും 2004 ജൂലൈ ഒന്നിനുമിടയ്ക്ക്.
ന്മ ലോജിസ്റ്റിക്‌സ്: ബിഇ/ബിടെക്/എംബിഎ അല്ലെങ്കില്‍ ബിഎസ്സി/ ബികോം/ ബിഎസ്സി-ഐടിയും ഫിനാന്‍സ്/ ലോജിസ്റ്റിക്‌സ്/ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/ മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും അല്ലെങ്കില്‍ എംസിഎ/ എംഎസ്സി-ഐടി (ഫസ്റ്റ് ക്ലാസോടെ). ജനനം: 1998 ജൂലൈ 2 നും 2004 ജനുവരി ഒന്നിനുമിടയ്ക്ക്.
എജ്യുക്കേഷന്‍ ബ്രാഞ്ച്
ന്മ എജ്യുക്കേഷന്‍: (i) 60% മാര്‍ക്കോടെ എംഎസ്സിയും (മാത്സ്/ ഓപ്പറേഷനല്‍ റിസര്‍ച്) ബിഎസ്സി ഫിസിക്‌സും
(ii) 60% മാര്‍ക്കോടെ എംഎസ്സിയും (ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്) ബിഎസ്സി മാത്സും
(iii) 60% മാര്‍ക്കോടെ എംഎസ്സി കെമിസ്ട്രിയും ബിഎസ്സി ഫിസിക്‌സും
(iv) 60% മാര്‍ക്കോടെ ബിഇ/ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്
(v) 60% മാര്‍ക്കോടെ ബിഇ/ബിടെക് (ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍)
(vi) 60% മാര്‍ക്കോടെ എംടെക് (മാനുഫാക്ചറിങ്/ പ്രൊഡക്ഷന്‍ / മെറ്റലര്‍ജിക്കല്‍ / മെറ്റീരിയല്‍സ് സയന്‍സ്). 10,12 ക്ലാസുകളില്‍ 60% മാര്‍ക്കും ഇംഗ്ലിഷിനു പ്രത്യേകം 60% മാര്‍ക്കും വേണം. ജനനം: 1998 ജൂലൈ 2 നും 2002 ജൂലൈ ഒന്നിനുമിടയ്ക്ക് (എംടെക് എങ്കില്‍ 1996 ജൂലൈ 2 നും 2002 ജൂലൈ ഒന്നിനുമിടയ്ക്ക്).
ടെക്‌നിക്കല്‍ ബ്രാഞ്ച്
ന്മ എന്‍ജിനീയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്): 60% മാര്‍ക്കോടെ ബിഇ/ബിടെക് (മെക്കാനിക്കല്‍/ മെക്കാനിക്കല്‍ വിത് ഓട്ടമേഷന്‍/മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/ പ്രൊഡക്ഷന്‍/ എയ്‌റോനോട്ടിക്കല്‍/ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് & മാനേജ്മെന്റ്/ കണ്‍ട്രോള്‍ എന്‍ജിനീയറിങ്/ എയ്റോസ്‌പേസ്/ ഓട്ടമൊബീല്‍ / മെറ്റലര്‍ജി/ മെക്കട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍).
ഇലക്ട്രിക്കല്‍ ബ്രാഞ്ച്
(ജനറല്‍ സര്‍വീസ്): 60% മാര്‍ക്കോടെ ബിഇ/ ബിടെക് (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷന്‍/ ടെലികമ്യൂണിക്കേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ പവര്‍ ഇലക്ട്രോണിക്സ്).
ന്മ നേവല്‍ കണ്‍സ്ട്രക്ടര്‍: 60% മാര്‍ക്കോടെ ബിഇ/ ബിടെക് (മെക്കാനിക്കല്‍/ മെക്കാനിക്കല്‍ വിത് ഓട്ടമേഷന്‍/ സിവില്‍/ എയ്‌റോനോട്ടിക്കല്‍/ എയ്‌റോസ്‌പേസ്/ മെറ്റലര്‍ജി/ നേവല്‍ ആര്‍ക്കിടെക്ചര്‍/ ഓഷന്‍ എന്‍ജിനീയറിങ്/ മറൈന്‍ എന്‍ജിനീയറിങ്/ ഷിപ് ടെക്‌നോളജി/ ഷിപ് ബില്‍ഡിങ്/ ഷിപ് ഡിസൈന്‍). ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ അപേക്ഷിക്കുന്നവര്‍ 1998 ജൂലൈ 2 നും 2004 ജനുവരി 1 നും മധ്യേ ജനിച്ചവരാകണം. വിവരങ്ങള്‍ www.joinindiannavy.gov.in ല്‍ പ്രസിദ്ധീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.