- Trending Now:
ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
'ഓപ്പറേഷന്‍ യെലോ' വരുന്നു. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് 'ഓപ്പറേഷന്‍ യെലോ'. പൊതുജനങ്ങളുടെ സഹായത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്തി അവരെ ഒഴിവാക്കി അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്താനാണ് ഈ പരിശോധന പരിപാടി ലക്ഷ്യമിടുന്നത്.
അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരികെ ഏല്‍പിക്കുന്നതിന് നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ ഇനിയും നിരവധി അനര്‍ഹമായ കാര്‍ഡുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വകുപ്പിന് 'ബോധ്യമുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് ഉള്ളവരെക്കുറിച്ച് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 91885 27301 എന്ന മൊബൈല്‍ നമ്പറിലും 1967 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അനര്‍ഹരെ ഒഴിവാക്കി 2.54 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.