- Trending Now:
തിരുവനന്തപുരം അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ യെല്ലോ' പരിശോധനയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. കടുത്തനടപടിക്ക് നിര്‍ദേശം നല്‍കി യതായും മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവരെ പറ്റി വിവരം പൊതുവിതരണ വകുപ്പിന്റെ മൊബൈല്‍ നമ്പ റിലും ടോള്‍ ഫ്രീ നമ്പറിലും (മൊബൈല്‍-9188527301, ടോള്‍ ഫ്രീ 1967) നല്‍കാം. വിവരം നല്‍കിയത് ആരെന്നത് രഹസ്യമായി സൂക്ഷിക്കും.
92.61 ലക്ഷം കാര്‍ഡുടമകളില്‍ 43.94 ശതമാനം പേരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരിലെ അനര്‍ഹരെ കണ്ടെത്തി 2.54 ലക്ഷത്തോളം പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ ഒരുവര്‍ഷത്തിനകം നല്‍കി. കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും ഒട്ടേറെ പേര്‍ ഇപ്പോഴും കൈവശം വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ യെല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.