Sections

ഓപി കൗണ്ടർ സ്റ്റാഫ്, ക്ലർക്ക് കം അക്കൗണ്ടന്റ്, ഇൻസ്ട്രക്ടർ, അധ്യാപക, ഓഫീസ് അറ്റൻഡന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Thursday, Nov 14, 2024
Reported By Admin
OP Counter Staff, Clerk cum Accountant, Instructor, Teacher, Office Attendant and many more posts.

ഒ.പി കൗണ്ടർ സ്റ്റാഫ് അഭിമുഖം 22ന്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു ഒ.പി കൗണ്ടർ സ്റ്റാഫിന്റെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നവംബർ 22 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ വെച്ചാണ് അഭിമുഖം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒഴിവിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ 35600 - 75400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട് വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നവംബർ 26 നകം ലഭ്യമാക്കണം.

അഭിമുഖം നവംബർ 15 ന്

വിവിധ തൊഴിൽ നിയമനത്തിനായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 15 രാവിലെ 10 .30ന് അഭിമുഖം നടക്കും. സെയിൽസ് എക്സിക്യൂട്ടീവ്, ഡിസ്ട്രിബൂഷൻ ലീഡർ, ഏജൻസി മാനേജർ, ടെലികോളർ, യൂണിറ്റ് മാനേജർ, വെയർ ഹോബ്സ് പിക്കപ്പ് സ്റ്റാഫ്, സർവീസ് സെന്റർ ഡെലിവറി സ്റ്റാഫ് എന്നീ തസ്തികകളിലാണ് നിയമനം. തസ്തികകളുടെ പ്രായപരിധി 36 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.

താത്കാലിക നിയമനം

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് കേരഫെഡിൽ നിലനിൽക്കുന്ന വിഷയം സമഗ്രമായി പരിശോധിക്കുന്നതിന് തഹസിൽദാർ/ ഡെപ്യൂട്ടി കളക്ടർ തസ്തികയിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ നവംബർ 25 വൈകിട്ട് അഞ്ചിനകം മാനേജിങ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 2321660, 2326209, 2322736. ഇ-മെയിൽ: contact@kerafed.com.

ഫുട്ബോൾ കോച്ച് നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുളള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 അധ്യയന വർഷം നിലവിൽ ഒഴിവുളള ഫുട്ബോൾ കോച്ച് തസ്തികയിലേയ്ക്ക് എൻഐഎസ് ഡിപ്ലോമ, എൻഐഎസ് സർട്ടിഫിക്കറ്റ്, ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിഗ്രി, ഫുട്ബോൾ സ്പെഷ്യലൈസേഷൻ, എഐഎഫ്എഫ് കോച്ചിംഗ് ലൈസൻസ് എന്നീ അടിസ്ഥാന യോഗ്യതയുളള ഉദ്ദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നവംബർ 18 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്-ഇൻ- ഇന്റർവ്യൂ നടത്തും. ഉദ്ദ്യോഗാർത്ഥികൾ ആവശ്യമായ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകേണ്ടതാണ്.

അധ്യാപകനിയമനം

മലപ്പുറം ഗവ. ഗേൾസ് ഹൈസ്കൂളിൽ താൽക്കാലികമായി ഒഴിവ് വന്ന എച്ച്.എസ്.ടി (അറബിക്), ജെ.എൽ.ടി (അറബിക്), ജെ.എൽ.ടി (ഉർദു) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ (നവംബർ 15) രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

ഇൻസ്ട്രക്ടർ അഭിമുഖം 19-ന്

ചെങ്ങന്നൂർ ഗവ. ഐ ടി ഐ ലെ വയർമാൻ (ഡബ്ലി യു എം) ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഒഴിവുണ്ട്. 19-ന് രാവിലെ 11 ന് ചെങ്ങന്നൂർ ഗവ. ഐ ടി ഐ യിൽ അഭിമുഖം നടക്കും. ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാർക്ക് മുൻഗണന, മുൻഗണനേതര വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം. യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

വിമുക്തിയുടെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- സോഷ്യൽ വർക്ക്, സൈക്കോളജി, വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും സർവകലാശാലാ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 23-60 വയസ്. പ്രതിമാസ മാസ ശമ്പളം 50,000 രൂപ. അപേക്ഷകർ ബയോഡാറ്റ, മൊബൈൽ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 26-ന് വൈകീട്ട് അഞ്ചിനു മുമ്പായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ എക്സൈസ് ഡിവിഷൻ ഓഫീസ്, എക്സൈസ് സോണൽ കോംപ്ളെക്സ്, കച്ചേരിപ്പടി, എറണാകുളം-682 018 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ - 04842390657.

കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഡെവലപ്പർ ഒഴിവ്

ഐഎച്ച്ആർഡിയുടെ തിരുവനന്തപുരത്തുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് ഡിവിഷനിൽ സോഫ്റ്റ്വെയർ ഡെവലപ്പർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സിൽ ബി.ടെക്/ബി.എസ്സി/ബിസിഎ/എംസിഎ ആണ് യോഗ്യത. പൈത്തൺ/ഡിജാൻഗോ/റിയാക്ട് എന്നിവയിൽ പ്രാവീണ്യവും യുഎക്സ്, യുഐ ഡെവലപ്പിങ്, ഫ്രണ്ടെൻഡ്, ഡിസൈനിങ്, ബാക്കെൻഡ് ഡിസൈനിങ്, ക്വാളിറ്റി അഷ്വറൻസ്, സെർവർ ഹോസ്റ്റിങ് എന്നിവയിലെ പ്രവൃത്തി പരിചയവും അഭിലഷണീയം. താൽപര്യമുള്ളവർക്ക് https://pmdamc.ihrd.ac.in വെബ്സൈറ്റിലൂടെ നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

താൽക്കാലിക നിയമനം

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരളയിൽ ക്ലർക്ക്-കം-അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി നവംബർ 25 ന് 10 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബി.കോം, ടാലി, എം.എസ് ഓഫീസ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ) അഭിലഷണീയം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, ടിസി 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014 വിലാസത്തിലുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2322410.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.