- Trending Now:
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽമേളയായ 'റിബൂട്ട് 24' ൻറെ ഓൺലൈൻ രജിസ് ട്രേഷൻ 12,000 പിന്നിട്ടു. ആഗസ്റ്റ് 17 ചൊവ്വാഴ്ച കോഴിക്കോട്ടെ കാലിക്കറ്റ് ട്രേഡ് സെൻററിലാണ് 'റീബൂട്ട് 24' നടക്കുന്നത്. ഗവ. സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക് നോളജി(കാഫിറ്റ്)യും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
https://reboot.cafit.org.in/ എന്ന ലിങ്കിലൂടെ സൗജന്യമായി തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്യാം. 100 ലേറെ കമ്പനികൾ പങ്കെടുക്കുന്ന ഈ മെഗാമേളയിൽ 1500 ലധികം തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്.
സംസ്ഥാനത്തിൻറെ എല്ലാ ഭാഗത്തു നിന്നും ഉദ്യോഗാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ കോയമ്പത്തൂർ, ചെന്നൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും രജിസ് ട്രേഷനുണ്ട്.
ബംഗളുരു, ചെന്നൈ പോലുള്ള നഗരങ്ങളിൽ നിന്നു വരെ കോഴിക്കോടേക്ക് ഉദ്യോഗാർത്ഥികൾ വരാൻ താത്പര്യം കാണിക്കുന്നത് ഏറെ ശുഭപ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് ഗവ. സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ ചൂണ്ടിക്കാട്ടി. ചടുലമായ ഐടി ആവാസവ്യവസ്ഥയാണ് കോഴിക്കോടിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിചയസമ്പന്നരും തുടക്കക്കാരും ഒരു പോലെ രജിസ് ട്രേഷന് താത്പര്യം കാണിക്കുന്നുണ്ടെന്ന് കാഫിറ്റ് പ്രസിഡൻറ് അബ്ദുൾ ഗഫൂർ കെ വി അറിയിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ പറ്റാത്തവർക്ക് സ് പോട്ട് രജിസ് ട്രേഷനും ഒരുക്കിയിട്ടുണ്ട്.
ഗവ. സൈബർ പാർക്കിനെ കൂടാതെ യുഎൽ സൈബർപാർക്ക്, കിൻഫ്ര ഐടി പാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് തുടങ്ങി വിവിധ പാർക്കുകളിൽ നിന്നുള്ള കമ്പനികൾ മേളയിൽ പങ്കെടുക്കും.
ഫ്യൂച്ചറ ലാബ്, കേരള നോളഡ്ജ് ഇക്കോണമി മിഷൻ, ഇ-സ്റ്റോർ, ടിക്കറ്റ് ഫോർ ഇവൻറ് സ് എന്നിവരും പരിപാടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.