Sections

കേരളത്തിലെ കര്‍ഷകര്‍ക്ക് പരിശീലനവുമായി ഓണ്‍ലൈന്‍ ഭീമനായ ഫ്ളിപ്കാര്‍ട്ട് 

Sunday, Oct 23, 2022
Reported By admin
flipkart

ഇന്ത്യയിലുടനീളമുള്ള വിപണി പ്രവേശനത്തിനും പരിശീലന പരിപാടി സഹായിക്കും


സ്‌പൈസസ് ബോര്‍ഡുമായി സഹകരിച്ച് ഫ്ളിപ്പ്കാര്‍ട്ട്, ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍, കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള വിവിധ എഫ്പിഒകളില്‍ നിന്നും കര്‍ഷകരില്‍ നിന്നുമുള്ള നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. സ്‌പൈസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും ഫ്ളിപ്കാര്‍ട്ട് ഗ്രോസറിയുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക്  സുഗന്ധവ്യഞ്ജനങ്ങള്‍ സംഭരിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള വിപണി പ്രവേശനത്തിനും പരിശീലന പരിപാടി സഹായിക്കും.

പ്രാദേശികമായി തെരഞ്ഞെടുക്കുന്ന കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളായ ഇഞ്ചി, വെളുത്തുള്ളി, ഏലം, വാനില, കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ചായ, കാപ്പി എന്നിവയുടെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാകും. കര്‍ഷകര്‍ക്കായി വിളവെടുപ്പിനുള്ള മെച്ചപ്പെട്ട സങ്കേതങ്ങള്‍,  സംഭരണവും പരിപാലനവും, ഗുണനിലവാര നിയന്ത്രണം, പാക്കേജിങ്, ഗതാഗതം എന്നിവയുള്‍പ്പെടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരിശീലന പരിപാടി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.