Sections

മത്സ്യലേലത്തിനും ഓണ്‍ലൈന്‍ സംവിധാനം

Thursday, Sep 29, 2022
Reported By admin
fish

കൂടുതല്‍ വില്‍പ്പനാ സ്വാതന്ത്ര്യം കൊണ്ടുവരാനും, ഗുണനിലവാര പരിശോധന സുഗമമാക്കാനും


ഫിഷറീസ് വിതരണ ശൃംഖലയുടെ ഡിജിറ്റല്‍വല്‍ക്കരണം ലക്ഷ്യമിട്ട് രണ്ട് ഇ-ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളുമായി ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ (FERI). സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫെറി. പരമ്പരാഗത രീതിയിലുള്ള വിതരണ ശൃംഖലയും, മത്സ്യ ലേലവും പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രാദേശിക മീന്‍ കടകളുടെ സംയോജനം, മത്സ്യ ലേലത്തിനായുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവയാണ് ഫെറി വികസിപ്പിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍.

മത്സ്യബന്ധന വിതരണ ശൃംഖലയില്‍ കൂടുതല്‍ വില്‍പ്പനാ സ്വാതന്ത്ര്യം കൊണ്ടുവരാനും, ഗുണനിലവാര പരിശോധന സുഗമമാക്കാനും സംവിധാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. onlinefishtrade.com എന്നാണ് മത്സ്യലേലത്തിനായി വികസിപ്പിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പേരിട്ടിരിക്കുന്നത്. മത്സ്യ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, ലേലക്കാര്‍, മൊത്തക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ലേല പ്ലാറ്റ്ഫോമിന്റെ ഓഹരി ഉടമകളാകാന്‍ അവസരമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.