ഒരു ബിസിനസ്സ് എന്നു പറയുന്നത് ഒരിക്കലും എളുപ്പമുളള കാര്യമല്ല. എങ്ങനെ ഓൺലൈൻ വഴി പണമുണ്ടാക്കണം എന്ന് അറിയണം എങ്കിൽ നല്ല ഒരു ബിസിനസ്സ് ആശയങ്ങൾ ആവശ്യമാണ്, അതു കൂടാതെ നല്ല ഒരു മാർക്കറ്റിങ്ങ് തന്ത്രവും വേണം. ബിസിനസ്സിൽ ഒരുപാട് മത്സരങ്ങൾ നേരിടേണ്ടിവരും, അതിനാൽ അടിസ്ഥാനപരമായ കാര്യങ്ങളും അറിഞ്ഞിരിക്കണം.
നിങ്ങൾക്ക് ഓൺലൈൻ ബിസിനസ്സ് വഴി എങ്ങനെ പണമുണ്ടാക്കാം എന്നതിനെ കുറിച്ച് ഒരു അറിവു നൽകാം.
- നിങ്ങൾ സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങി അതിലൂടെ നിങ്ങൾക്ക് സാധാനങ്ങൾ വിൽക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ നിങ്ങൾക്ക് ഒൺലൈൻ വഴി പണമുണ്ടാക്കാം.
- ഈ-കൊമേഴ്സ് സ്റ്റോറുകൾ നിങ്ങൾക്ക് നടത്താൻ കഴിയുന്നതാണ്. അതിൽ സാധനങ്ങൾ വാങ്ങാനും വിൽക്കാനും സാധിക്കും.
- വേൾഡ് വൈഡ് വെബ് പ്രസിദ്ധീകരിച്ച ഒരു ഇൻഫർമേഷൻ സൈറ്റാണ് ബ്ലോഗിങ്ങ്. ഇതിൻ കൂടി നിങ്ങൾക്ക് നിങ്ങളുടെ ബാനറുകൾ, ഓഫറുകൾ എല്ലാം ഡിസ്പ്ലേ ചെയ്യാം.
- ഈബേ വഴി നിങ്ങൾക്ക് സാധനങ്ങൾ ഓൺലൈൻ വഴി വിൽക്കാം. ഇതിനായി നിങ്ങൾ ശരിയായ ഉത്പന്നം തന്നെ തിരഞ്ഞെടുക്കണം.
- ഓൺലൈൻ വഴി നിങ്ങൾക്ക് നിങ്ങളുടെ അറിവുകൾ പങ്കു വയ്ക്കാം. നിങ്ങൾക്ക് നല്ല ഒരു വിജ്ഞാനം ഉണ്ടെങ്കിൽ അതും ഒരു ബിസിനസ്സ് മാർഗ്ഗമായി തിരഞ്ഞെടുക്കാം.
- നിങ്ങൾ മദ്ധ്യസ്ഥനായി പ്രവർത്തിക്കുന്നു, അതിനെയാണ് ട്രോപ്പ് ഷിപ്പർ എന്നു പറയുന്നത്. ഇതിൽ കൂടേയും നല്ല ഓരു വരുമാനം സൃഷ്ടിക്കാം.
- ഇപ്പോൾ 350,000,000 ഇന്റർനെറ്റ് വെബ്സൈറ്റുകളാണ് ഉളളത്. നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തെ കുറിച്ച് എഴുതാനുളള കഴിവ് ഉണ്ടെങ്കിൽ പെയിഡ് ബ്ലോഗിങ്ങ് തിരഞ്ഞെടുക്കാം.
- ഇപ്പോൾ പല കമ്പനികളും നല്ലൊരു വെബ്സൈറ്റ് ഉണ്ടാക്കാൻ നോക്കുകയാണ്. ഈ ഒരു ജോലി നിങ്ങൾക്ക് വീട്ടിലും ഇരുന്ന് ചെയ്ത് പണം സമ്പാദിക്കാവുന്നതാണ്. ഇപ്പോൾ ഫ്രീലാൻസ് വെബ് ഡിസൈനറായി ഒരുപാട് കുട്ടികൾ പണം സമ്പാദിക്കുന്നുണ്ട്.
- പല തരം വീഡിയോ പ്ലാറ്റ്ഫോമുകൾ ഉണ്ട്. നിങ്ങൾ എടുക്കുന്ന വീഡിയോകളും ഫോട്ടോകളും ടിവി ചാനലുകളിൽ ഓൺലൈൻ വഴി കൊടുത്ത് പണമുണ്ടാക്കാവുന്നതാണ്.
നിങ്ങൾക്ക് നന്നായി വീഡിയോ സൃഷ്ടിക്കാനുളള കഴിവ് ഉണ്ടെങ്കിൽ ചിലപ്പോൾ നിങ്ങളുടെ വീഡിയോകൾ വൈറലാവുകയും ചെയ്യും.
വിജയത്തിലേക്ക് ഒരു ബിസിനസുകാരനെ നയിക്കുന്ന 11 കാര്യങ്ങൾ... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.