- Trending Now:
ഓൺലൈൻ ഗെയിമിങ്ങിനെ നിയന്ത്രിക്കാൻ രാജ്യത്ത് പുതിയ നിയമം. യഥാർത്ഥ പണം ഉൾപ്പെടുന്ന പന്തയം, വാതു വെയ്പ് ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഓൺലൈൻ ഗെയിമിങ് സെക്ടറിൽ ഒരു സ്വയം നിയന്ത്രണ സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂന്ന് സെൽഫ് റെഗുലേറ്ററി സ്ഥാപനങ്ങൾക്കായി സർക്കാർ നോട്ടിഫിക്കേഷൻ പുറത്തിറക്കും. നിയമ പ്രകാരം രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ ഗെയിമുകൾക്ക് ഇവയുടെ അംഗീകാരം ആവശ്യമായി വരും. 2021 ലെ ഐടി നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ഓൺലൈൻ ഗെയിമിങ് നിയമങ്ങൾ, നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഓൺലൈൻ ഗെയിമിങ് നിയമപ്രകാരം പന്തയം, വാതുവയ്പ് എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. യഥാർത്ഥ പണം ഉൾപ്പെടാത്ത, പന്തയ-വാതു വയ്പ് സ്വഭാവമില്ലാത്ത ഗെയിമുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഉള്ളടക്കത്തിലൂടെ ഉപഭോക്താക്കൾക്ക് ദോഷം വരുത്താത്തതും, കുട്ടികൾക്ക് ആസക്തിയോ, പരിണിത ഫലങ്ങളോ സൃഷ്ടിക്കാത്തതുമായ ഗെയിമുകൾക്കാണ് അനുമതി
ഐപിഎൽ ഗെയിമുകളിൽ സാമ്പത്തികപരമായി റിവാർഡ് നൽകുന്ന ആപ്ലിക്കേഷനുകൾക്ക് ഈ നിയമം ബാധകമാകുമോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി ഇങ്ങനെ ഉത്തരം നൽകി. യഥാർത്ഥ പണം ഉപയോഗിച്ചുള്ള ഗെയിമിങ് അനുവദനീയമാണ്. എന്നാൽ ഗെയിമിന്റെ അടിസ്ഥാനത്തിൽ പണം ഒരു ഉല്ന്നമാവരുത്. യഥാർത്ഥ പണം ഉൾപ്പെടുന്ന ഗെയിമിങ്ങുകളിൽ കെവൈസി മാനദണ്ഡങ്ങൾ നിയമപ്രകാരം പാലിക്കേണ്ടതുമാണ്.
ഓൺലൈൻ ഗെയിമിങ്ങുകളെ സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനുകൾ (എസ്ആർഒ) നിയന്ത്രിക്കും. സർക്കാരൊഴികെ, ഈ മേഖല, ഗെയ്മർമാർ, മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവർ തുടങ്ങിയവർ എസ്ആർഒയിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗെയിമിങ് രംഗത്ത്, ഗൗരവത്തോടെയും, പ്രാധാന്യത്തോടെയുമുള്ള വികസനമാണ് നിലവിലെ ചട്ടക്കൂടിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഓൺലൈൻ ഗെയിമിങ് രംഗം വളരെ വലിയ അവസരങ്ങൾ തുറന്നിടുന്ന മേഖലയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിദ്യാഭ്യാസ വിദഗ്ധർ, മന:ശാസ്ത്ര വിഭാഗത്തിലെയോ, മാനസികാരോഗ്യ വിഭാഗത്തിലെയോ ഒരു മന:ശാസ്ത്രജ്ഞൻ, കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു ഓഫീസറോ, അംഗമോ തുടങ്ങിയവരും ഈ എസ്ആർഒകളിൽ അംഗങ്ങളായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.