- Trending Now:
ക്ഷീരവികസന വകുപ്പിന്റെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന, ചുവടെ പരാമർശിക്കുന്ന വിവിധ പദ്ധതികൾക്കായി താല്പര്യമുള്ളവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി. നേപ്പിയർ പുല്ലും മുരിങ്ങയും ഉൾപ്പെടുന്ന കോളാർ മോഡൽ പുൽകൃഷി. പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവൽക്കരണ, ജലസേചന ധനസഹായം
അതിദരിദ്ര വിഭാഗങ്ങൾക്കുള്ള ഒരു പശു യൂണിറ്റ്. 2 പശു യൂണിറ്റ്. 5 പശു യൂണിറ്റ്. 10 പശു യൂണിറ്റ്. സ്വയംസഹായ സംഘങ്ങൾക്കുള്ള 10 പശു യൂണിറ്റ്. ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവൽക്കരണവും.
യുവജനങ്ങൾക്കുള്ള 10 പശു സ്മാർട്ട് ഡയറി ഫാം. കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം. തൊഴുത്ത് നിർമ്മാണ ധനസഹായം
കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.