- Trending Now:
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുളള ധനസഹായം നൽകുന്നതിന് 2023-24 സാമ്പത്തിക വർഷത്തേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുളള വിധവകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സംരംഭം ഒറ്റക്കോ ഗ്രൂപ്പായോ (വനിതാകൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം മുതലായവ) നടത്താം. ഒരു ജില്ലയിൽ നിന്ന് പരമാവധി 10 പേർക്ക് നൽകും. കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. ഗുണഭോക്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. (ബി പി എൽ/മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന). 18 വയസ്സിൽ താഴെയുളള കുട്ടികളുളള വിധവകൾ, ഭിന്നശേഷിക്കാരായ മക്കളുളളവർ, പെൺകുട്ടികൾ മാത്രമുളളവർ എന്നിവർക്ക് മുൻഗണന. ആശ്വാസകിരണം പെൻഷൻ, വിധവാ പെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാം.
തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർ തലത്തിലോ സ്വയം തൊഴിൽ ചെയ്യുന്നതിന് ധന സഹായം ലഭിച്ചിട്ടുളള വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല. സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലെ പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന വെബ് പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. യൂസർ മാന്വൽ വെബ്സൈറ്റിൽ ലഭിക്കും.
സംരംഭകർക്കായുള്ള ധനസഹായ പദ്ധതികൾ വനിതകൾക്കായി ഒരു കുടുംബം ഒരു സംരംഭം പദ്ധതി... Read More
തിരിച്ചറിയൽ കാർഡിന്റെ കോപ്പി (ആധാർ/ഇലക്ഷൻ ഐ ഡി), റേഷൻ കാർഡ് പകർപ്പ്, വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് (ബി പി എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.), അപേക്ഷക വിധവയാണെന്നും പുനർ വിവാഹം ചെയ്തിട്ടില്ല എന്നുമുളള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, സ്വയം തൊഴിൽ പദ്ധതി പ്രകാരം ധന സഹായം അനുവദിച്ചിട്ടില്ല എന്നുളള ഗ്രാമ പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷൻ സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, സ്വയം തൊഴിൽ പദ്ധതി പ്രകാരം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ വിവരവും എസ്റ്റിമേറ്റും, അപേക്ഷകയുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയുടെ കൂടെ അപ്ലോഡ് ചെയ്യണം.
അപേക്ഷ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഡിസംബർ 15 നുള്ളിൽ സമർപ്പിക്കണം. ഫേൺ: 0497 2700708.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.