- Trending Now:
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് വണ്‍പ്ലസ് 10 പ്ലസ് ഓഫര്‍ വിലയില്‍ വാങ്ങാന്‍ അവസരം. നിരവധി സവിശേഷതകളാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണ്‍ മുഖാന്തരമാണ് ഓഫര്‍ വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാധിക്കുക.
ഫീച്ചറുകള്‍ പരിചയപ്പെടാം
6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 ആണ്. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ 48 മെഗാപിക്‌സല്‍, 50 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറയാണ് നല്‍കിയിട്ടുള്ളത്. 32 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 12 ജിബി റാംപ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് വണ്‍പ്ലസ് 10 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ സാധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.