Sections

ഒരു ചാക്ക് സിമന്റിന് 30 രൂപ വരെ വര്‍ധിച്ചേക്കും

Thursday, Nov 10, 2022
Reported By admin
cement

മഴമാറി നിര്‍മാണ സീസണ്‍ തുടങ്ങിയതോടെയാണ് നിര്‍മ്മാണ കമ്പനികള്‍ വിലവര്‍ധന


ഒരു ചാക്കിന് 10 മുതല്‍ 30 രൂപ വരെ വില വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒരു ബാഗിന് ഏകദേശം 3 മുതല്‍ 4 രൂപ വരെ വില വര്‍ധിപ്പിച്ചിരുന്നു. മണ്‍സൂണ്‍ പിന്മാറ്റത്തിന് കാലതാമസം നേരിട്ടതും, ഉത്സവ അവധികള്‍ കാരണമുണ്ടായ തൊഴിലാളി ക്ഷാമവും ഡിമാന്‍ഡിനെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്സവസീസണ്‍ അവസാനിക്കുകയും, തിരക്കേറിയ നിര്‍മ്മാണ സീസണ്‍ ആരംഭിക്കുകയും ചെയ്തതിനാല്‍, വരും ആഴ്ചകളില്‍ സിമന്റിനുള്ള ഡിമാന്റ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട കരാറുകാരെയടക്കം സിമന്റ് വിലവര്‍ധനവ് പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. മഴമാറി നിര്‍മാണ സീസണ്‍ തുടങ്ങിയതോടെയാണ് നിര്‍മ്മാണ കമ്പനികള്‍ വിലവര്‍ധനയെന്ന തീരുമാനവുമായി മുന്നോട്ടു പോകുന്നത്.

എസിസി, അംബുജാ സിമന്റുകളുടെ ഉടമസ്ഥാവകാശം അദാനി ഏറ്റെടുത്തത് ഈ മേഖലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരുമാസക്കാലമായി കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ബ്രാന്‍ഡുകള്‍ക്കും 60 മുതല്‍ 90 രൂപവരെ വില വര്‍ധനയുണ്ടായിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.