Sections

ഭൂമി കൈമാറ്റത്തിന് 'ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍' പദ്ധതി

Tuesday, Feb 01, 2022
Reported By Admin

രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് 25,000 നിയമങ്ങള്‍ ഒഴിവാക്കിയതായും 1,486 കേന്ദ്ര നിയമങ്ങള്‍ റദ്ദാക്കിയതായും ധനമന്ത്രി അറിയിച്ചു

 

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പ്രത്യേക സാമ്പത്തിക മേഖല (സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ളതും പുതിയതുമായ എല്ലാ വലിയ വ്യാവസായിക എന്‍ക്ലേവുകള്‍ക്കും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കയറ്റുമതിയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് 25,000 നിയമങ്ങള്‍ ഒഴിവാക്കിയതായും 1,486 കേന്ദ്ര നിയമങ്ങള്‍ റദ്ദാക്കിയതായും ധനമന്ത്രി അറിയിച്ചു. പേയ്മെന്റുകളുടെ കാലതാമസം കുറയ്ക്കുന്നതിന് എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ഓണ്‍ലൈന്‍ ബില്‍ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. ഡിജിറ്റലായി ഒപ്പിട്ട ബില്ലുകളും അപേക്ഷകളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും എവിടെനിന്നും അവരുടെ അപേക്ഷയുടെ സ്ഥിതി അറിയാനും ഈ സംവിധാനം വിതരണക്കാരെയും കരാറുകാരെയും സഹായിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.