- Trending Now:
ഒരു രാജ്യം ഒരു കെവൈസി എന്ന പുത്തന്‍ ആശയവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.വിവിധ മേഖലകളിലെ സേവനങ്ങള്‍ പൊതുജനത്തിന് എളുപ്പത്തില്‍ കൈവരിക്കാന്‍ ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് കേന്ദ്ര നിരീക്ഷണം.സിം കാര്‍ഡ് എടുക്കുന്നത് മുതല്‍ ധനകാര്യ സേവനങ്ങള്‍ക്കു വരെ കെവൈസി ഇന്നത്തെ കാലത്ത് നിര്‍ബന്ധമാണ്.ഓരോ തവണയും ഇതിനായി രേഖകള്‍ പരിശോധിക്കുന്നതിന് ധാരാളം പണം ചെലവാകുന്നുണ്ട്.പുതിയ കേന്ദ്ര നീക്കത്തിലൂടെ ഈ നടപടി ക്രമങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഒരു ബാങ്കോ അല്ലെങ്കില്‍ ഒരു സ്ഥാപനമോ സേവനങ്ങള്‍ നല്‍കുന്നതിനു മുമ്പ് വ്യക്തികളുടെ അല്ലെങ്കില്‍ ഉപയോക്താവിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്ന പ്രിക്രിയയാണ് കെ.വൈ.സി. ഉപയോക്താക്കളുടെ തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസങ്ങളുമടക്കം ഉള്‍ക്കൊള്ളുന്ന രേഖകളാണ് കെ.വൈ.സിയിലുള്ളത്.
ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍, ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ ഡിപ്പോസിറ്ററികള്‍ എന്നിങ്ങനെ ഒട്ടനവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു കെ.വൈ.സി നിര്‍ബന്ധമാക്കിയിട്ടുണ്ട്.കുറച്ചധികം കാലമായി വിപണികളില്‍ നിന്നുയരുന്ന ആവശ്യമാണ് കെവൈസികള്‍ക്കായി ഒരു ഏകീകൃത സംവിധാനം.
സര്‍ക്കാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ക്കു പ്രധാന്യം നല്‍കാന്‍ തുടങ്ങിയതോടെയാണ് കെ.വൈ.സികളുടെ സാധുത വര്‍ധിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലലാണ് കെ.വൈ.സിക്കായി ഒരു പൊതു പ്ലാറ്റ്ഫോം എന്ന ആശയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആധാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയാകും ഈ പ്ലാറ്റ്ഫോമിന്റെയും പ്രവര്‍ത്തനമെന്നാണു വിലയിരുത്തല്‍. ദേശീയ ഓഹരി വിപണി (എന്‍.എസ്.ഇ) സംഘടിപ്പിച്ച ഒരു പദ്ധതിക്കിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഏകജാലക കെ.വൈ.സി സംവിധാനം വരുന്നതോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ മേഖലകള്‍ക്കു സാധിക്കും. പ്രത്യേകിച്ച് ഓഹരി, ട്രേഡിങ്, ബാങ്കിങ് മേഖലകള്‍ക്ക്. ഏകജാലക കെ.വൈ.സി. ഉള്ളതിനാല്‍ സാമ്പത്തിക കമ്പനികള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.