Sections

രാജ്യത്ത് ഒരു വിമാന കമ്പനി കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു 

Friday, Jul 22, 2022
Reported By admin
air

ഈ മാസം ഏഴിനാണ് ഡിജിസിഎ കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്


രാജ്യത്തെ പുതിയ വിമാന കമ്പനിയായ അകാസ എയര്‍ അടുത്ത മാസം ഏഴിനു പ്രവര്‍ത്തനം തുടങ്ങും. മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ ആയിരിക്കും ആദ്യ സര്‍വീസ്. ബുക്കിങ് തുടങ്ങിയതായി കമ്പനി അറിയിച്ചു.  ബോയിങ് 737 മാക്സ് വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ബംഗളൂരു-കൊച്ചി റൂട്ടില്‍ ഓഗസ്റ്റ് 13ന് സര്‍വീസ് തുടങ്ങുമെന്നും അകാസ എയര്‍ അറിയിച്ചു.

ആദ്യ വര്‍ഷം ഓരോ മാസവും രണ്ടു വിമാനം വച്ച് വാങ്ങുമെന്ന് കമ്പനി ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ പ്രവീണ്‍ അയ്യര്‍ അറിയിച്ചു. ഇതിന് ബോയിങ്ങുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ മാസം ഏഴിനാണ് ഡിജിസിഎ കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.