Sections

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: നവ സംരംഭകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് 

Tuesday, Jun 14, 2022
Reported By Admin

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്

 

സ്വന്തമായി വ്യവസായ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

കണയന്നൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെയും ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലായിണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ശില്പശാലയോട് അനുബന്ധിച്ചു വ്യവസായ ആശയങ്ങള്‍ പങ്കു വെക്കുകയും ധന സമാഹരണ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍കെ. പി.ഷീബ, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്റ്റേന്‍സ്ലാവൂസ്, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ പി. സുഗതന്‍, വ്യവസായ വാണിജ്യ വകുപ്പ് പ്രതിനിധികള്‍ ആയ നിമ്മി അഗസ്റ്റിന്‍, ജിബിന്‍ ജോണി, അഖില രാജു, സി. പി സമ്യ, എം. അജേഷ്, ആര്‍. ശില്പ രാജന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.