- Trending Now:
ധനകാര്യ സ്ഥാപനത്തില്‍നിന്നു പ്രവര്‍ത്തന മൂലധനമായി എടുക്കുന്ന ടേംലോണിന് പലിശയിളവ് ലഭിക്കും
'ഒരു കുടുംബം ഒരു സംരംഭം' എന്ന പദ്ധതിയില്‍ ഒരു ലക്ഷം എംഎസ്എംഇ യൂണിറ്റുകള്‍ ആരംഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം 400 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കച്ചവടം,സേവനം, നിര്‍മാണം, ജോബ് വര്‍ക്ക് എന്നിവയുമായി ബന്ധപ്പെട്ട സംരംഭം ആരംഭിക്കാം. ധനകാര്യ സ്ഥാപനത്തില്‍നിന്നു പ്രവര്‍ത്തന മൂലധനമായി എടുക്കുന്ന ടേംലോണിന് പലിശയിളവ് ലഭിക്കും. സംരംഭക പദ്ധതിയുടെ മൊത്തം അടങ്കല്‍ 10 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിച്ചെലവില്‍ പ്ലാന്റ്, മെഷിനറി, ൈവദ്യുതീകരണം, ഉപകരണങ്ങള്‍, ഓഫിസ് ഉപകരണങ്ങള്‍ അടക്കമുള്ളവയെല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍, പദ്ധതിച്ചെലവിന്റെ 5 ശതമാനത്തിലധികം പ്രവര്‍ത്തന മൂലധനം ആകരുത്. പുതിയതായി റജിസ്റ്റര്‍ ചെയ്യുന്ന ചെറു കുടുംബ യൂണിറ്റുകളെ സഹായിക്കുകയാണു ലക്ഷ്യം. ഗുണഭോക്താക്കളില്‍ 50% സ്ത്രീകളായിരിക്കണം. വികലാംഗര്‍, മുന്‍ ൈസനികര്‍, അന്യസംസ്ഥാനങ്ങളില്‍ വസിക്കുന്ന കേരളീയര്‍, 45 വയസ്സുവരെയുള്ള യുവസംരംഭകര്‍, എസ്സി/എസ്ടി സംരംഭകര്‍ എന്നിവര്‍ക്കു മുന്‍ഗണന.
ബന്ധപ്പെട്ട താലൂക്കിലെ അസിസ്റ്റന്റ് ജില്ലാ ഇന്‍ഡസ്ട്രീസ് ഓഫിസര്‍ ആണ് ശുപാര്‍ശ ചെയ്യുന്നത്. ആനുകൂല്യം അനുവദിക്കാനുള്ള അധികാരം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ്. രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കാം.
കേരളത്തില്‍ കൊപ്ര സംഭരണത്തിന് അനുവദിച്ചിരുന്ന തീയതി നീട്ടി ... Read More
വായ്പ അനുവദിച്ച് 3 മാസത്തിനുള്ളില്‍ പലിശയിളവിന് ജില്ലാ വ്യവസായ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിക്കണം. കാലതാമസം മാപ്പാക്കാനുള്ള അധികാരം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ്. പരമാവധി 5 വര്‍ഷം വരെയാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. േകന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു നേരത്തേ സര്‍ക്കാര്‍ ഗ്രാന്റോ സഹായമോ കിട്ടിയവര്‍ ആകരുത്.
അപേക്ഷയോടൊപ്പം എന്തെല്ലാം രേഖകള്‍
വോട്ടേഴ്‌സ് ഐഡി/റേഷന്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്, ഇവയിലേതെങ്കിലുമൊന്നിന്റെ കോപ്പി.
സംരംഭകന്‍ 'young' കാറ്റഗറിയിലാണെങ്കില്‍ ജനനത്തീയതി തെളിയിക്കുന്ന േരഖകള്‍.
ജാതി സര്‍ട്ടിഫിക്കറ്റ് (എസ്സി/എസ്ടിക്ക്).
ഉദ്യം റജിസ്‌ട്രേഷന്‍.
പ്രോജക്ട് റിപ്പോര്‍ട്ട്.
ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പ പാസായതിന്റെ േരഖകള്‍.
ബാങ്ക് പാസ്ബുക്ക്.
അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം നേരിട്ടാല്‍ അതിന്റെ കാരണം.
റബ്ബര്‍ കൃഷി ധനസഹായം: ഇപ്പോള്‍ അപേക്ഷിക്കാം, തീയതി നീട്ടി... Read More
ഇതൊരു റീ ഇംപേഴ്‌സ്‌മെന്റ് പദ്ധതിയാണ്. അതിനാല്‍, ഓരോ വര്‍ഷവും ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കമുള്ളവ സമര്‍പ്പിക്കണം. അസിസ്റ്റന്‍സ് റിലീസ് ചെയ്യാന്‍ ബാങ്കിന്റെ ശുപാര്‍ശ ആവശ്യമാണ്. വ്യവസായ വകുപ്പില്‍നിന്നു സഹായം ലഭിച്ച സംരംഭകന്‍ മുടക്കം കൂടാതെ ബാങ്ക് വായ്പയുടെ പലിശ അടച്ചുകൊണ്ടിരിക്കണം.
കരാര്‍ പ്രകാരമുള്ള കാലയളവ് വരെയെങ്കിലും യൂണിറ്റ് പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം സംരംഭകനു നല്‍കിയ ആനൂകൂല്യം േകരള റവന്യു റിക്കവര്‍ ആക്ട് 1968 പ്രകാരം തിരികെ പിടിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.