Sections

സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അറിയപ്പെടാത്ത ഏടുകളെക്കുറിച്ച് ഐഐഎം സമ്പൽപൂർ ദേശീയ ശിൽപശാല സംഘടിപ്പിച്ചു

Saturday, May 25, 2024
Reported By Admin
One-day National Seminar on Unknown aspects of freedom struggle at IIM Sambalpur

കൊച്ചി: സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അറിയപ്പെടാത്ത ഏടുകളെക്കുറിച്ച് ഐഐഎം സമ്പൽപൂർ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചുമായി (ഐസിഎസ്എസ്ആർ) സഹകരിച്ച് ദേശീയ ശിൽപശാല സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ഏടുകളെക്കുറിച്ചും ഒഡിഷയുടെ പശ്ചിമ ഭാഗത്തിൻറെ സാംസ്ക്കാരിക പാരമ്പര്യത്തെ കുറിച്ചും സുസ്ഥിര ആസൂത്രണത്തെക്കുറിച്ചുമുള്ള ഏകദിന ശിൽപശാലയാണ് രംഗവതി കേന്ദ്രത്തിൽ നടത്തിയത്. ഐഐഎം സമ്പൽപൂർ ഡയറക്ടർ പ്രൊഫ. മഹാദിയോ ജെയ്സ്വാൾ ഉദ്ഘാടനം ചെയ്തു. സമ്പർപൂർ സർവകലാശാലാ ചാൻസിലർ പ്രൊഫ. ബിധു ഭൂഷൺ മിശ്ര മുഖ്യാതിഥിയായി. മറ്റു പല ബിസിനസ് സ്കൂളുകളും കോർപ്പറേറ്റ് ബ്രാൻഡുകളിൽ മാത്രം ശ്രദ്ധ പതിപ്പിക്കുമ്പോൾ തങ്ങൾ പ്രാദേശിക പാരമ്പര്യത്തെ ആഗോള തലത്തിലേക്ക് ഉയർത്താനും ശ്രമിക്കുകയാണെന്ന് പ്രൊഫ. മഹാദിയോ ജെയ്സ്വാൾ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.