- Trending Now:
സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ഏകദിന സംരഭകത്വ സെമിനാർ സംഘടിപ്പിക്കുന്നു. കേന്ദ്ര സൂക്ഷ്മ - ചെറുകിട- ഇടത്തര വ്യവസായ മന്ത്രാലയം, ഇടുക്കി ജില്ലാ നൈപുണ്യ കമ്മിറ്റി, പീരുമേട് മാർ ബസേലിയസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 13ന് പീരുമേട് മാർ ബസേലിയസ് ക്രിസ്ത്യൻ കോളേജ് ആഡിറ്റോറിയത്തിലാണ് ഏകദിന സംരംഭകത്വ ബോധവൽക്കരണ സെമിനാർ നടത്തുന്നത്.
സംസ്ഥാനത്ത് വ്യവസായങ്ങൾ ആരംഭിക്കുവാനും അവയുടെ നടത്തിപ്പിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ, കേന്ദ്ര-സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.
സൗജന്യ സെമിനാറിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ https://bit.ly/EAPMBCC എന്ന ലിങ്കിൽ പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്ത 150 പേർക്ക് ആയിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0487 -2360536, 8592022365 വാട്സ് ആപ്പ് - 7559008308; ഇ-മെയിൽ: invkr.tcr-msmedi@gov.in.
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.