Sections

ഓണോത്സവം: വ്യവസായ വകുപ്പിന്റെ ഉൽപ്പന്ന പ്രദർശന വിപണന മേളയ്ക്ക് തുടക്കം

Wednesday, Sep 11, 2024
Reported By Admin
Inauguration of Onam Utsavam product exhibition at Kottakkunnu Malappuram

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓണോത്സവം' ഉൽപ്പന്ന പ്രദർശന വിപണന മേളയ്ക്ക് മലപ്പുറം കോട്ടക്കുന്നിൽ തുടക്കമായി. നബാർഡിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ ദിനേശ് അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് എ.പി അബ്ദുൽ കരീം, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ പി. സ്മിത, സി.കെ മുജീബ് റഹ്മാൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി.ടി മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ. അബ്ദുൽ ലത്തീഫ് സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസർ എം. സ്വരാജ് നന്ദിയും പറഞ്ഞു. മേളയിലെ ആദ്യ വില്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു.

കരകൗശല ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗാർമെന്റ്സ് ഉൽപ്പന്നങ്ങൾ, ഫർണിച്ചർ ഉൽപ്പന്നങ്ങൾ, വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങി വിവിധ യൂണിറ്റുകളാണ് പ്രദർശന മേളയിൽ പങ്കെടുക്കുന്നത്.

Onam Utsavam Exhibition and Sales Fair Begins at Malappuram Kottakkunnu

മേളയിൽ പ്രവേശനം സൗജന്യമാണ്. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ വ്യവസായ ഉൽപ്പന്നങ്ങൾ ഉൽപാദകരിൽ നിന്നും നേരിട്ട് വാങ്ങാൻ അവസരമുണ്ട്. വിവിധ സ്റ്റാളുകളിലായി 100 ഓളം സംരംഭകരുടെ ഉൽപന്നങ്ങളാണ് മേളയിലുള്ളത്. കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഇതോടൊന്നിച്ച് നടക്കുന്നുണ്ട്. മേള സെപ്റ്റംബർ 14 നു സമാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.