Sections

സഞ്ചരിക്കുന്ന മൊബൈൽ സ്റ്റോറുകളുമായി ഹോർട്ടികോർപ്പ്

Wednesday, Aug 31, 2022
Reported By admin
horticorp

സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ പുറമെനിന്ന് സംഭരിച്ചെത്തിച്ചിട്ടുണ്ട്

 

ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തിക്കുന്നതിന് ഹോർട്ടികോർപ്പ് സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുമായി നിരത്തുകളിൽ. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈൽ ഹോർട്ടിസ്റ്റോറുകളുടെ ഫ്ളാഗ് ഓഫ് നിമയസഭ വളപ്പിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. 2010 നാടൻ കർഷ ചന്തകൾ നടപ്പിലാക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇതിനു പുറമേയാണ് ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറി വിൽപ്പന സ്റ്റോർ.

സെപ്റ്റംബർ ഒന്ന് മുതൽ ഏഴുവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്റ്റോറുകളെത്തും.രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് സ്റ്റോറുകളുടെ പ്രവർത്തണം. ഉത്സവ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ കർഷകൂട്ടായ്മകൾ, കർഷകർ എന്നിവർ ഉത്പാദിപ്പിക്കുന്ന വിളകളും പൊതുമേഖല സ്ഥാപനങ്ങളിൽ നി‍ർമിക്കുന്ന ഉത്പന്നങ്ങളും പരമാവധി ശേഖരിച്ചാണ് ഹോർട്ടി സ്റ്റോർ വാഹനങ്ങൾ എത്തുന്നത്. സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ പുറമെനിന്ന് സംഭരിച്ചെത്തിച്ചിട്ടുണ്ട്.

പച്ചക്കറി സ്റ്റോർ ഏതൊക്കെ സമയത്ത് എവിടെയൊക്കെ എത്തുമെന്നുള്ള വിവരം വരും ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയ പേജുകളിലൂടെ പൊതുജനത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഹോർട്ടികോർപ് ചെയർമാൻ അഡ്വ.എസ് വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.