- Trending Now:
കോവിഡിന് ശേഷമുള്ള ആദ്യത്തെ ഓണാഘോഷത്തിന്റെ ആവേശത്തില്‍ കേരളത്തിലെ വസ്ത്രവ്യാപാര വിപണി,കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷവും ഓണം ആഘോഷിക്കാന്‍ കഴിയാത്ത മലയാളികള്‍ ഇത്തവണ ഓണം അടിച്ചുപൊളിക്കുകയാണ്.ഇതിന്റെ ഫലമെന്നോണം വസ്ത്ര വിപണികളും സജീവമായി തുടങ്ങി.തിരുവോണത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ വസ്ത്ര വിപണിയില്‍ മികച്ച വില്‍പ്പനയാണ് നടക്കുന്നത്.
ഏകദേശം 50-80 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇതുവരെയുണ്ടായിട്ടുണ്ട്.മൊത്ത വില്‍പ്പന ഉയര്‍ന്നതിന്റെ ഫലമായി റീട്ടെയില്‍ വിപണിയും ഉണര്‍വിലാണ്.കേരളീയ വസ്ത്രമായ മുണ്ട്, ഷര്‍ട്ട് എന്നിവയ്ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്.കോളേജുകളിലും ഓഫീസുകളിലും ഓണാഘോഷങ്ങള്‍ സജീവമായതോടെ ഡ്രസ് കോഡുകള്‍ക്കും മികച്ച വില്‍പ്പനയാണെന്ന് വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നഗരങ്ങളിലും ഓണച്ചന്തകളും ഒരുങ്ങിയിട്ടുണ്ട്.ഇവിടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ആഘോഷിക്കാന്‍ കഴിയാതെ പോയ കേരളീയരുടെ ഉത്സവം എല്ലാ മേഖലകളിലും പുത്തനുണര്‍വേകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.