- Trending Now:
കണ്ണൂർ: സംസ്ഥാന കൈത്തറി ആന്റ് ടെക് സ് റ്റൈൽസ് ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 7 മുതൽ 28 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ഓണം - 2023 കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ്, ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ, ബി പി റൗഫ്, എം ദാസൻ, ടി ശങ്കരൻ തുടങ്ങിയവർ സംബന്ധിച്ചു.
ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 35 നെയ്ത്ത് സഹകരണ സംഘങ്ങളിൽ നിന്നുള്ള 35 മുതിർന്ന നെയ്ത്തുകാരെ വേദിയിൽ ആദരിച്ചു. മുതിർന്ന നെയ്ത്തുകാർക്കുള്ള ഉപഹാരവും, കാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
കണ്ണൂർ ജില്ലയിൽ നിന്നും ഇതര ജില്ലകളിൽ നിന്നുമായി 46 നെയ്ത്ത് സഹകരണ സംഘങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. മേളയിൽ സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റോട് കൂടി നേരിട്ട് സംഘങ്ങളിൽ നിന്ന് തന്നെ വാങ്ങാൻ അവസരം ഉണ്ടായിരിക്കും. ഓരോ ദിവസവും മേളയിലെത്തുന്ന മൂന്ന് പേർക്ക് നറുക്കെടുപ്പിലൂടെ ആയിരം രൂപയുടെ കൈത്തറി തുണിത്തരങ്ങൾ സമ്മാനമായി നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.