Sections

ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചാല്‍ തകര്‍ക്കാം; കിട്ടും 25 കോടി onam bumper lotterys prize money increased

Tuesday, Jul 12, 2022
Reported By admin
lottery

ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത്

 

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചാല്‍ തകര്‍ക്കാം. 25 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബംപര്‍ സമ്മാനത്തുക.  ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത്. ലോട്ടറി ഡയറക്ടറേറ്റിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനമിറക്കി.

25, 28, 50 കോടി രൂപയുടെ സമ്മാനത്തുകകളുള്ള ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ധനവകുപ്പിനോട് ശുപാര്‍ശ ചെയ്തത്. ഇതില്‍ 25 കോടിരൂപയുടെ ടിക്കറ്റാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ. മൂന്നാം സമ്മാനമായി ഒരു കോടിരൂപ വീതം 10 പേര്‍ക്ക് നല്‍കും. 

തിങ്കളാഴ്ച മുതല്‍ വില്‍പ്പന ആരംഭിക്കും. 90 ലക്ഷം വരെ ടിക്കറ്റ് അച്ചടിക്കാനുള്ള സംവിധാനമുണ്ട്. 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലോട്ടറി അടിക്കുന്നയാള്‍ക്ക് ലഭിക്കും.

കഴിഞ്ഞ തവണ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ മൂന്നു വര്‍ഷമായി 12 കോടി രൂപയാണ് ഓണം ബംപറിന്റെ സമ്മാനത്തുക. 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് കൂടുതല്‍ വരുമാനം ഉണ്ടാക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വില്‍പ്പനക്കാര്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.