- Trending Now:
ആഗോള എണ്ണ വിപണിയില്‍ ക്രൂഡ് ഓയില്‍ വില 95 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും ഇന്ത്യയില്‍ എണ്ണവിലയില്‍ ഉടനൊന്നും കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുമ്പോഴും കഴിഞ്ഞ നാല് മാസത്തോളമായി രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കാത്തതിനാല്‍ വലിയ നഷ്ടം നേരിടുന്നു എന്നാണ് പൊതുമേഖല എണ്ണ കമ്പനികള്‍ അവകാശപ്പെടുന്നത്.നഷ്ടം നികത്തുംവരെയെങ്കിലും എണ്ണ വില മാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിലകുറച്ച് വില്‍ക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ എണ്ണക്കമ്പനികള്‍ക്ക് കന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി ഇപ്പോഴില്ല.അതിനാല്‍ വില കുറയ്ക്കാതെ നഷ്ടം നികത്തുകയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.ആറ് മാസത്തിനു ശേഷമാണ് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ താഴേക്ക് വരുന്നത്.ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ ശരാശരി വില ഇപ്പോള്‍ 91 ഡോളറായി താഴ്ന്നു.ജൂണില്‍ ഇത് 116 ഡോളറും ജൂലൈയില്‍ 105 ഡോളറുമായിരുന്നു.രാജ്യത്ത് ഏറ്റവും അധികം വില്‍പ്പന നടക്കുന്ന ഡീസലിന് ലിറ്ററിന് 5 രൂപയോളം നഷ്ടം നേരിടുന്നുണ്ടെന്ന് കമ്പനികള്‍ പറയുന്നു.
റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ തുടങ്ങിയത്.മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ദ്ധനവ് പ്രകടമായതും.ഏപ്രില്‍ 6 വരെയുള്ള കാലയളവില്‍ 10.02 രൂപ പെട്രോളിന് വര്‍ദ്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.