Sections

ഇന്ത്യയില്‍ എണ്ണ, ഗ്യാസ് വില കുറയാന്‍ സാധ്യത 

Wednesday, Aug 03, 2022
Reported By admin
fuel rate

കുറഞ്ഞ വിലക്ക് ഗ്യാസും, അസംസ്‌കൃത എണ്ണയും ഇന്ത്യക്ക് ലഭിക്കുകയാണെങ്കില്‍ അത് ആഭ്യന്തര വിലയും, പണപ്പെരുപ്പവും കുറക്കാന്‍ സഹായിക്കും

 

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് വിതരണ കമ്പനിയായ ഗെയില്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുന്നു. 2021 ല്‍ ഇറാഖില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമാണ് കൂടുതല്‍ ഗ്യാസ് ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ അസംസ്‌കൃത എണ്ണയും, ഗ്യാസും കുറഞ്ഞ വിലക്ക് റഷ്യയില്‍ നിന്നും കൂടുതല്‍ വാങ്ങാനാണ് തീരുമാനം. 

യൂറോപ്പിന് അസംസ്‌കൃത എണ്ണയുടെയും ഗ്യാസിന്റെയും വിതരണം കുറച്ച് ഇന്ത്യയ്ക്കും, ചൈനയ്ക്കും കൂടുതല്‍ എണ്ണയും, ഗ്യാസും വില്‍പ്പന നടത്തി ലാഭം നിലനിര്‍ത്താനാണ് റഷ്യ ശ്രമിക്കുന്നത്. കുറഞ്ഞ വിലക്ക് ഗ്യാസും, അസംസ്‌കൃത എണ്ണയും ഇന്ത്യക്ക് ലഭിക്കുകയാണെങ്കില്‍ അത് ആഭ്യന്തര വിലയും, പണപ്പെരുപ്പവും കുറക്കാന്‍ സഹായിക്കും. 

റഷ്യന്‍ ഭീമനായ ഗ്യാസ്പ്രോമുമായാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെടാന്‍ പോകുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഡോളറില്‍ അല്ലെങ്കില്‍ യൂറോയില്‍  പേയ്മെന്റുകള്‍ വരാതെ പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുവാനും യുദ്ധം തുടങ്ങിയ ശേഷം രാജ്യങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. 

വില കുറഞ്ഞ രീതിയില്‍ റഷ്യയില്‍  നിന്നും ഗ്യാസും, അസംസ്‌കൃത എണ്ണയും ഇന്ത്യന്‍ രൂപയില്‍ തന്നെ ഇടപാടുകള്‍ നടത്തി ലഭിക്കുകയാണെങ്കില്‍ എല്ലാ രീതിയിലും അത് ഇന്ത്യയ്ക്ക് ഗുണകരമായിരിക്കും. അതേസമയം ഗെയില്‍ കൂടുതല്‍ ഗ്യാസ് റഷ്യയില്‍ നിന്നും വാങ്ങുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കമ്പനി പ്രതികരിച്ചിട്ടില്ല.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.