- Trending Now:
പുതിയ പാര്‍ലമെന്റ് മന്ദിരം നവംബറില്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്നറിയിച്ച് കേന്ദ്രം. നിര്‍മ്മാണത്തിന്റെ 70 ശതമാനത്തോളം പൂര്‍ത്തിയാക്കിയതായും ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റിലാകും നടത്തുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭരണഘടന ദിനമായ നവംബര്‍ 26-ന് പാര്‍ലമെന്റിന്റെ ചില ഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
മിര്‍സാപൂരില്‍ നിര്‍മ്മിച്ച കൈത്തറി കുഷ്യന്‍ കാര്‍പ്പെറ്റുകളും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കല്ലുകളുമാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഭരണഘടനാ ഹാള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഊണു മുറികള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ടാറ്റ പ്രോജക്ട്സ്ലിമിറ്റഡാണ് നിര്‍മ്മിക്കുന്നത്.രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പാര്‍ലമെന്റ് സമുച്ചയത്തില്‍ ദൃശ്യമാകും.പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ്, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു എക്‌സിക്യൂട്ടീവ് ഏരിയയും നിര്‍മ്മിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.