Sections

വ്യക്തിബന്ധങ്ങള്‍ സൃഷ്ടിച്ച് സ്വയം ഒരു ബ്രാന്‍ഡായി വളര്‍ന്ന് തന്റെ ബിസിനസ് ഉയരങ്ങളിലെത്തിക്കുന്ന സജ്ന; എല്ലാ ബിസിനസുകാര്‍ക്കും ഒരു മാതൃക

Tuesday, Mar 01, 2022
Reported By Ambu Senan
sajna

ഇന്ന് ഇന്ത്യയ്ക്കുള്ളില്‍ എവിടെയും കൂടാതെ വിദേശത്തേക്കും ഡെലിവറി നടത്തുന്നു

 

സ്ത്രീകള്‍ അധികം കടന്നു വരാത്ത ഡ്രൈ ഫ്രൂട്ട്‌സ് മേഖലയില്‍ ഒരു കൈനോക്കാനാണ് തിരുവന്തപുരം സ്വദശിയായ സജ്ന തീരുമാനിച്ചത്. ഭര്‍ത്താവും മക്കളുമൊത്ത് വിദേശത്ത് കഴിഞ്ഞിരുന്ന സജ്ന നാട്ടില്‍ തിരികെയെത്തിയപ്പോഴാണ് ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസ് തുടങ്ങിയാലോ എന്ന് ആലോചിക്കുന്നത്.

കണ്ണൂരും കോഴിക്കോടുമൊക്കെയുള്ള ബന്ധുക്കളുടെ അടുത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ അവിടുന്ന് ലഭിക്കുന്ന വ്യത്യസ്ത പലഹാരങ്ങളും രുചികളും സ്വദേശമായ തിരുവനന്തപുരത്ത് എന്താ കിട്ടാത്തത് എന്ന് ആലോചിച്ച സജ്ന Nuts & Fruits എന്ന പേരില്‍ തിരുവനന്തപുരത്ത് ആറു വര്‍ഷം മുന്‍പ് കട തുറന്നു. അന്നേ ഓണ്‍ലൈന്‍ ഡെലിവറി എന്ന ആശയം പ്രവര്‍ത്തികമാക്കിയ സജ്ന ഇന്ന് ഇന്ത്യയ്ക്കുള്ളില്‍ എവിടെയും കൂടാതെ വിദേശത്തേക്കും ഡെലിവറി നടത്തുന്നു.

തിരുവനന്തപുരം കവടിയാറിനടുത്തുള്ള നര്‍മദ ബില്‍ഡിംഗില്‍ സ്ഥിതി ചെയ്യുന്ന സജ്നയുടെ നട്ട്‌സ് & ഫ്രൂട്ട്‌സ് എന്ന ഷോപ്പില്‍ വരുന്ന ആരും സജ്‌നയുടെ സുഹൃത്തുക്കളയായിരിക്കും അവിടെ നിന്ന് മടങ്ങുക. എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിക്കുന്ന സജ്ന ഇന്ന് തിരുവന്തപുരത്തെ അറിയപ്പെടുന്ന ഒരു വനിതാ സംരംഭകയായി മാറിക്കഴിഞ്ഞു. വ്യക്തിബന്ധങ്ങള്‍ സൃഷ്ടിച്ച് സ്വയം ഒരു ബ്രാന്‍ഡായി വളര്‍ന്ന് തന്റെ ബിസിനസ് ഉയരങ്ങളിലെത്തിക്കുകയാണ് സജ്ന  സജ്നയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയില്‍..   

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.