ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒന്നാണ് നിലക്കടല. കടലയെന്നും കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല മണ്ണിനടിയിൽ ഉണ്ടാകുന്ന ഒരു നട്സ് ആണ്. അതിനാൽത്തന്നെ ഇത് പീനട്ട് എന്നും ഗ്രൗണ്ട്നട്ട് എന്നും ഇംഗ്ലീഷിൽ പറയുന്നു. ഒരു രാത്രി മുഴുവൻ കുതിർത്തുവച്ച നിലക്കടല രാവിലെ കഴിക്കുന്നത് ശരീരപുഷ്ടി വർധിപ്പിക്കും. ഇതിൽ വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നിലക്കടല മുളപ്പിച്ച രൂപത്തിൽ കഴിക്കുന്നതും നല്ലതാണ്. പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവായും കൊളസ്ട്രോൾ ഇല്ലാതെയും കാണപ്പെടുന്നു. ഇതിൽ തയമീനും നിയാസിനും റൈബോഫ്ലേവിനും ഫോളിക് ആസിഡുമുണ്ട്. കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ ഇവയുമുണ്ട്.
- ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള നിലക്കടല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോഗ്യകരമാണ്.
- കൊളസ്ട്രോളിന്റെ അളവ് കുറയുന്നതിലൂടെ ഹൃദ്രോഗം തടയാൻ നിലക്കടല സഹായിക്കും. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതോടൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
- നിലക്കടലയിൽ നാരുകൾ ധാരാളമായുളളതിനാൽ ദഹനത്തെയും സഹായിക്കും. അസിഡിറ്റി പോലുളള പ്രശ്നങ്ങളും ഇതുവഴി ഒഴിവാക്കാം.
- കാത്സ്യം, അയേൺ, സിങ്ക് എന്നിവയും ഇതിൽ ധാരാളമായുളളതിനാൽ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഫലപ്രദമാണ്.
- ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങൾക്കും പ്രതിവിധിയാണ് ഇത്തരത്തിൽ കപ്പലണ്ടി സ്ഥിരമാക്കുന്നത്.
- നിലക്കടലയിൽ ധാരാളം ഫൈബറുണ്ട്. അതുപോലെ പ്രോട്ടീനും. ഇവ രണ്ടും നിങ്ങളുടെ ഭാരം കുറയ്ക്കാൻ മിടുക്കൻമാരാണ്. ദഹനം എളുപ്പത്തിലാക്കാൻ ഫൈബർ സഹായിക്കും. നമ്മുടെ അമിതമായ വിശപ്പും, ഭക്ഷണം കഴിക്കുന്നതുമെല്ലാം അതിലൂടെ അവസാനിപ്പിക്കാൻ സാധിക്കും.
- അൽഷിമേഴ്സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണർവ്വിനും ആരോഗ്യത്തിനും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിർത്തി കഴിയ്ക്കുന്നത് നല്ലതാണ്.
- ഇതിലെ നൈട്രിക് ഓക്സിഡ് പക്ഷാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു.
- സ്ത്രീകളിലെ ഗർഭധാരണശേഷി വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. ഇതിലെ ഫോളിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ഏറെ നല്ലത്.
- ധാരാളം വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ബികോംപ്ലക്സ്, റൈബോഫൽബിൻ, വിറ്റാമിൻ ബി 6 തുടങ്ങിയവയെല്ലാം ശാരീരികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.